സ്റ്റെം മേഖലയിലെ വിദ്യാഭ്യാസത്തിന് ഊന്നല് നല്കി ദീഘകാല നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളെല്ലാം വലിയ പുരോഗതി കൈവരിക്കുന്നു എന്നാണ് ലോകബാങ്ക് റിപ്പോട്ടുകള് വ്യക്തമാക്കുന്നത്.

സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്സ് - ഈ വിഷയങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത് സ്റ്റെം (STEM) എന്നാണ്. സ്റ്റെം മേഖലയിലെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ദീഘകാല നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളെല്ലാം വലിയ പുരോഗതി കൈവരിക്കുന്നു എന്നാണ് ലോകബാങ്ക് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. ജമനി, ഇസ്രേയേൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഉദാഹരണങ്ങളാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും ഇറക്കുമതിയുമെല്ലാം ഈ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഇത്രയേറേ പ്രാധാന്യമുള്ള ഈ മേഖലയിൽ തുല്യ അവസരമോ പരിഗണനയോ വികസിത രാജ്യങ്ങളിൽപോലും വനിതകൾക്കുലഭിക്കുന്നില്ല. ഉള്ളവയ്ക്കുതന്നെ തുല്യ വേതനമോ, നേതൃത്വത്തിലേക്ക് എത്താനുള്ള, ഗവേഷണ പ്രബന്ധങ്ങൾ പ്രസീദ്ധികരിക്കാനുള്ള അവസരങ്ങളോ വേണ്ടപോലെ ലഭിക്കുന്നില്ല.
അർഹമായ അവസരം നിഷേധിക്കപ്പെടുന്നു എന്ന വൈരുധ്യം വികസിത രാജ്യങ്ങളിൽപ്പോലും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് കൗൺസിലിന്റെ വിമൺ ഇൻ സ്റ്റെം സ്‌കോളർഷിപ്പ് പദ്ധതി ശ്രദ്ധേയമാകുന്നത്. 2026-'27 അക്കാദമിക് വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.
യോഗ്യത
സ്റ്റെമ്മിൽ ഉൾപ്പെടുന്ന വിഷയത്തിലുള്ള (സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്സ്) ബിരുദം. അവസാന വർഷ ബിരുദ വിദ്യാഥികൾക്കും അപേക്ഷിക്കാം. അതത് യൂണിവേഴ്‌സിറ്റികൾ നിർദേശിക്കുന്ന ഐ.ഇ.എൽ.ടി.എസ്. സ്‌കോർ, പ്രവൃത്തിപരിചയം/അഭിരുചി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുംമുൻപ് വിദേശ പഠനത്തിന് അവസരം ലഭിക്കാത്തവർക്കും മുൻഗണന ലഭിക്കും. പ്രായപരിധിയില്ല.
പദ്ധതിയുടെ ലക്ഷ്യം
സ്ത്രീകളുടെ അവസരങ്ങൾ വർധിപ്പിക്കുക, സയൻസ്-ഇനവേഷൻ മേഖലയിൽ വനിതാ നേതൃക്ഷമത ശക്തിപ്പെടുത്തുക, വൈവിധ്യവും ലിംഗപ്രാതിനിധ്യവും ഉറപ്പാക്കുക.
പ്രത്യേകതകൾ
ലോകോത്തര സർവകലാശാലകളിൽ പഠനാവസരം. യു.കെ.യിലെ സർവകലാശാലകൾ ശാസ്ത്ര-ഗവേഷണ മികവിൽ പ്രശസ്തമാണ്. ശാസ്ത്ര ഗവേഷണ രംഗത്ത് യു.കെ. ലോകത്ത് രണ്ടാംസ്ഥാനത്താണെന്ന് ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പ് വിജ്ഞാപനത്തിൽത്തന്നെ പറയുന്നു.
ഇത്തവണ യു.കെ.യിലെ അഞ്ച് പ്രമുഖ സർവകലാശാലകളാണ് പദ്ധതിയിലുള്ളത്: 1. യുണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ് 2. യൂണിവേഴ്‌സിറ്റി ഓഫ് ഗ്‌ളാസ്‌കോ 3. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ 4. ക്യൂൻ മേരി യൂണിവേഴ്‌സിറ്റി, ലണ്ടൻ, 5. ബ്രൂണൽ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ.
ഓരോ സർവകലാശാലയിലും ലഭ്യമായ കോഴ്‌സുകളുടെ പട്ടികയും അപേക്ഷാ വിവരങ്ങളും അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നിലധികം സർവകലാശാലകളിൽ ഒരേസമയം അപേക്ഷിക്കാം. ഓരോ സ4വകലാശാലയിലും പ്രത്യേകം അപേക്ഷിക്കണം.
കരിയർ നേട്ടം
യു.കെ.യിൽനിന്ന് നേടിയ പരിശീലനവും ഗവേഷണമികവും ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ഇവിടത്തെ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ നേതൃത്വം ഏറ്റെടുക്കാൻ സഹായിക്കും.
അലംനി നെറ്റ്‌വർക്ക്
പഠനം കഴിഞ്ഞാലും അവിടെ നിന്നു നേടുന്ന വിദഗ്ധരുമായുള്ള ബന്ധങ്ങളും അവസരങ്ങളും ഗവേഷണ-കരിയർ മേഖലയിൽ ദീർഘകാലം മുതൽക്കൂട്ടാകും. ഇതുവരെ 43 പ്രമുഖ യു.കെ. സർവകലാശാലകളുമായി ചേർന്ന് ഏകദേശം 500സ്‌കോളർഷിപ്പുകളാണ് നൽകിയത്.
ഇന്ത്യയും ജർമനിയും സംയുക്തമായി നടപ്പിലാക്കുന്ന വൈസർ
സ്റ്റെം മേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉയർത്താനായി ഇന്ത്യയും ജർമനിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വൈസർ (വുമൺ ഇൻവോൾവ്മെന്റ് ഇൻ സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച്). ഗവേഷണരംഗത്ത് വനിതകളുടെ നേതൃത്വപങ്കാളിത്വം ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്തോ-ജർമൻ സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ (ഐ.ജി.എസ്.ടി.സി.) ആണ് നടപ്പിലാക്കുന്ന ഏജൻസി. സ്റ്റെം മേഖലയിലെ ഗവേഷണങ്ങളിൽ പ്രവർത്തിക്കാൻ വനിതകൾക്ക് അവസരം ലഭിക്കാറുണ്ടെങ്കിലും ഗവേഷണത്തെ നയിക്കുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പദവി വികസിത രാജ്യങ്ങളിൽ പലതും പൊതുവേ പുരുഷന്മാരുടെ കുത്തകയാണ്.
അതായത് ഗവേഷകർ വനിതകളാണെങ്കിലും ഗവേഷണം ഏത് ദിശയിൽ എങ്ങനെ മുന്നോട്ടുപോകണം എന്ന് നിശ്ചയിക്കുന്നത് പുരുഷ ഗവേഷകരാണ്.
സ്ത്രീകളുടെ ഗവേഷണനേതൃത്വത്തിന് 'നെറ്റ്‌വർക്ക് + ഫണ്ടിങ് + അന്തർദേശീയ സഹകരണം' ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ആശയമാണ് വൈസറിനുപിന്നിലുള്ളത്.
ഇന്ത്യയിനിന്നും ജർമനിയിൽ നിന്നുമുള്ള വനിതാ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ സംയുക്തമായി ഗവേഷണത്തെ നയിക്കും. സ്റ്റെം മേഖലയിലെ ഏത് വിഷയവും തെരഞ്ഞെടുക്കാം. ഗവേഷണം ഇന്ത്യയിലോ ജർമനിയലോ, ആർട്ടിക്ക്, അന്റാർട്ടിക്ക തുടങ്ങി ലോകത്തിന്റെ ഏത് കോണിലുമാകാം.
ഫണ്ടിങ്
പ്രോജക്റ്റ് ചെലവുകൾ + യാത്ര/താമസം എന്നിവ ഉൾപ്പെടും. റിസർച്ച് സ്റ്റാഫിനുള്ള ശമ്പളം, ചെറിയ ഉപകരണങ്ങൾ, ഉപഭോഗ സാമഗ്രികൾ, ഓവർഹെഡ്‌സ്, കണ്ടിജൻസി തുടങ്ങിയ അടിസ്ഥാന ചെലവുകൾ റൗണ്ട്-ട്രിപ്പ് വിമാനയാത്രാ ചെലവ്, വിസാ ഫീസ്, മെഡിക്കൽ ഇൻഷുറൻസ്. പരമാവധി ഗ്രാന്റ്: മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ഗവേഷകയ്ക്ക് 39 ലക്ഷം രൂപ വരെയും ജർമൻ ഗവേഷകയ്ക്ക് 48,000 യൂറോ വരെയും.
Content Highlights: Unlock your potential with UK STEM scholarships for women. Advance your career in Science, Tech, Engineering, Maths. Apply by 2026-27
Published: 16 Feb 2026, 10:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented