
ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ യു.ജി.സി. വിജ്ഞാപനം ചെയ്തു. ഓക്സ്‌ഫഡ്, മെൽബൺ, ക്വീൻസ്ലാൻഡ്, ടെക്‌സസ്, സെയ്‌ന്റ് പീറ്റേഴ്‌സ്ബർഗ്, ഇൻസ്റ്റിറ്റ്യൂട്ടോ മരൻഗോണി തുടങ്ങി ലോകത്തെ പ്രധാന സർവകലാശാലകൾ ഇന്ത്യയിൽ കാംപസ് അനുവദിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം അടുത്തവർഷത്തോടെ ആരംഭിക്കാനാകുമെന്ന് യു.ജി.സി. പറഞ്ഞു.
ഓസ്ട്രേലിയൻ സർവകലാശാലകളായ വോളോങ്കോങ്, ഡീക്കിൻ എന്നിവ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രധാന സർവകലാശാലയുടെ നിലവാരത്തിൽത്തന്നെ കോഴ്‌സും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയിലും ലഭ്യമാക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ അനുസരിക്കണമെന്നും മാനദണ്ഡങ്ങളിൽ യു.ജി.സി. വ്യക്തമാക്കിയിട്ടുണ്ട്.
- രാജ്യാന്തര റാങ്കിങ്ങിൽ ആദ്യ 500-ലെങ്കിലും ഉൾപ്പെട്ട സ്ഥാപനങ്ങൾക്കാണ് അനുമതി ലഭിക്കുക.
- പൊതുവിഭാഗത്തിലോ, ഏതെങ്കിലും പ്രത്യേക വിഷയത്തിലോ രാജ്യാന്തരതലത്തിൽ മികച്ച റാങ്കിങ് ഉണ്ടാകണം.
- വിദേശത്തുനിന്നുള്ള പണം ആവശ്യമുണ്ടെങ്കിൽ എഫ്.സി.ആർ.എ. ചട്ടങ്ങൾ അനുസരിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
- സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി., ഗവേഷണ തലത്തിൽ കോഴ്‌സുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരമുണ്ടായിരിക്കും.
- ഓൺലൈൻ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ പാടില്ല. കോഴ്‌സിന്റെ 10 ശതമാനത്തിൽ കൂടാത്ത ക്ലാസുകൾ ഓൺലൈനായി നടത്താം.
Content Highlights: UGC notifies regulations for foreign universities to set up campuses in India
Published: 10 Nov 2023, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented