
കാലടി: ലോക്ഡൗണിലെ ഭൗമദിനം വ്യത്യസ്തമാക്കി കാലടി ശ്രീശാരദ വിദ്യാലയം. സ്കൂളിലെ വിദ്യാർഥികൾ വീടുകളിൽ ഒരേസമയം ചെടികൾ നട്ടു. രാവിലെ ഒൻപതിന് ചെടികൾ നടുന്ന ചിത്രമെടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചുകൊടുത്തു. ഉടൻ അത് സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തു.
ഫെയ്സ്ബുക്ക് പേജിലൂടെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഗായകൻ ജി. വേണുഗോപാൽ, നടി മുത്തുമണി തുടങ്ങിയവർ ഭൗമസന്ദേശം നൽകി. തുടർന്ന്, സുഗതകുമാരിയുടെ 'ഒരു തൈ നടാം' എന്ന കവിത ജി. വേണുഗോപാൽ ആലപിച്ചു. പ്രത്യേക വീഡിയോയും തയ്യാറാക്കിയിരുന്നു. അതിന്റെ പ്രകാശനം ആദിശങ്കര ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ നിർവഹിച്ചു.
വീടുകളിലിരുന്ന് വിദ്യാർഥികൾ 'ഭൂമിയും പരിസരവും ഞാൻ സംരക്ഷിക്കും' എന്ന പ്രതിജ്ഞയെടുത്തു. സീനിയർ പ്രിൻസിപ്പൽ ദീപ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ്, വൈസ് പ്രിൻസിപ്പൽ രേഖ ആർ. പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Students In Sreesarada School observed Earth day
Published: 23 Apr 2020, 12:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented