കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-26 അധ്യയനവർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി 10 വരെ അപേക്ഷിക്കാം. 16 യുജി പ്രോഗ്രാമുകളും 12 പിജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദഘടനയിലാണ്. നാലുവർഷ ഓണേഴ്‌സ് ബിരുദത്തിനു ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി പുറത്ത് പോകാനുള്ള അവസരമുണ്ട്.

To advertise here,

പഠനകേന്ദ്രങ്ങളിലൂടെ അവധിദിവസങ്ങളിൽ നേരിട്ടുള്ള അക്കാദമിക് കൗൺസലിങ് ക്ലാസുകൾക്ക് പുറമേ റെക്കോഡഡ് ക്ലാസുകളും എൽഡസ്ക് എന്ന പഠന ആപ്പും പഠിതാക്കൾക്ക് പ്രയോജനപ്പെടുത്താം.

മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം.

ടിസി നിർബന്ധമല്ല. സംസ്ഥാന സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ പദ്ധതിയിൽക്കൂടിയും സർവകലാശാലയിൽ പ്രവേശനം നേടാം. ഇതിനായി ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടണം.

വിവരങ്ങൾക്ക് www.sgou.ac.in. ഫോൺ: 0474 2966841, 9188909901, 9188909902, 9188909903 (സാങ്കേതികസഹായം).