ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിച്ച ചെങ്കോലിന്റെ ചരിത്രം എൻ.സി.ഇ.ആർ.ടി.യുടെ പുതിയ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ. ചോള ഭരണകാലവുമായി ബന്ധപ്പെടുത്തി അധികാരത്തിന്റെയും സദ്ഭരണത്തിന്റെയും സാംസ്കാരിക ചിഹ്നമെന്നാണ് ചെങ്കോലിനെ വിശേഷിപ്പിക്കുന്നത്.

To advertise here,

ആയിരത്തിലേറെ വർഷംമുൻപുള്ള ആചാരമാണിതെന്നും 1947 ഓഗസ്റ്റ് ഓഗസ്റ്റ് 15-ന് അർധരാത്രി തമിഴ്‌നാട്ടിലെ അധീനങ്ങളിൽനിന്നെത്തിയ സന്ന്യാസിമാരാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് ചെങ്കോൽ കൈമാറിയതെന്നും പറയുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലാണ് ഈ വിവരങ്ങളുള്ളത്.

ചെങ്കോൽ 2023-ൽ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടനദിവസം സ്ഥാപിച്ചത് രാഷ്ട്രീയവിവാദമായിരുന്നു.

പ്രയാഗ് രാജിലെ മ്യൂസിയത്തിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ‘സ്വർണംകൊണ്ടുള്ള ഊന്നുവടി’ എന്ന് രേഖപ്പെടുത്തിയായിരുന്നു മുൻപ്‌ ചെങ്കോൽ സൂക്ഷിച്ചിരുന്നത്. ചെങ്കോലിന്റെ പ്രാധാന്യം വിവരിച്ച് പുറത്തിറക്കിയ വീഡിയോ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിലെത്തിയതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ വാദങ്ങൾ കോൺഗ്രസും ഒരുവിഭാഗം ചരിത്രകാരന്മാരും തള്ളിയിരുന്നു.