ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി നിയമം, നിയമവുമായി ബന്ധപ്പെട്ടുള്ള ഇന്റർ ഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം/പാർട്ട് ടൈം ഗവേഷണങ്ങൾക്ക് അവസരമുണ്ട്. നിയമവുമായി ബന്ധപ്പെട്ട ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിന് മാനേജ്മെന്റ്/അനുബന്ധ മേഖലകൾ, സോഷ്യൽ വർക്ക്, സോഷ്യോളജി/അനുബന്ധ വിഷയങ്ങൾ, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്/അനുബന്ധ വിഷയങ്ങൾ, ഫിസിക്സ്/അനുബന്ധ വിഷയങ്ങൾ, ബോട്ടണി/അനുബന്ധ വിഷയങ്ങൾ, ഹിസ്റ്ററി എന്നിവ ലഭ്യമാണ്. മാനേജ്മെന്റ്, ഇക്കണോമിക്സ് എന്നിവയിലെ അനുബന്ധ വിഷയങ്ങളിൽ, കൊമേഴ്സ്/ബിസിനസ് സ്റ്റഡീസ്/മാനേജ്മെന്റ്/പബ്ലിക് പോളിസി/ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഉൾപ്പെടും. ഗവേഷണ വിഷയത്തിന്റെ അനുയോജ്യതയും അതിനു വേണ്ട അപേക്ഷാർഥിയുടെ യോഗ്യതയും സർവകലാശാലയുടെ വിലയിരുത്തലിന് വിധേയമാണ്.
യോഗ്യത: മാസ്റ്റേഴ്സ്/തത്തുല്യ പ്രൊഫഷണൽ ബിരുദം 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ നേടിയിരിക്കണം. ഈ മാർക്കോടെ എം.ഫിൽ. ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിലെ അക്കാദമിക് മികവ്/പ്രൊഫഷണൽ പരിചയം വേണം.
തിരഞ്ഞെടുപ്പിന് രണ്ടുഭാഗങ്ങൾ ഉണ്ടാകും. ആദ്യഭാഗം ഓഗസ്റ്റ് മൂന്നിന് ഓൺലൈൻ രീതിയിൽ നടത്തുന്ന ജി.എൻ.എൽ.യു. പിഎച്ച്.ഡി. അഡ്മിഷൻ ടെസ്റ്റാണ് (ജിപാറ്റ്). ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകൾ ഉണ്ടായിരിക്കും. റിസർച്ച് മെത്തഡോളജി ആൻഡ് ഇംഗ്ലീഷ് (50 ചോദ്യങ്ങൾ), സബ്ജക്ട് അവേർനസ് (ഡൊമൈൻ നോളജ്) (50) എന്നിവ. യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. ഉള്ളവരെ അഡ്മിഷൻ ടെസ്റ്റിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ടെസ്റ്റിൽ 50 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) നേടുന്നവർക്ക് രണ്ടാംഭാഗത്ത് അവരുടെ ഗവേഷണ നിർദേശങ്ങൾ പവർ പോയിന്റ് വഴി 15 മിനിറ്റിൽ അവതരിപ്പിക്കേണ്ടിവരും. ഓഗസ്റ്റ് 16, 17 തീയതികളിൽ ജി.എൻ.എൽ.യു. കാംപസിൽ വെച്ചായിരിക്കും ഇത്.
വിശദമായ വിജ്ഞാപനം www.gnlu.ac.in/-ൽ ലഭിക്കും (അക്കാദമിക്സ് > അക്കാദമിക് പ്രോഗ്രാംസ് > പിഎച്ച്.ഡി. ലിങ്കുകൾ വഴി). അപേക്ഷ ജൂലായ് 29 വരെ ഓൺലൈൻ ആയി നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 31-നകം സർവകലാശാലയിൽ തപാൽ വഴി ലഭിക്കണം.
Content Highlights: research in national law university
Published: 28 Jul 2024, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented