തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സ്‌കൂൾ അധ്യാപക യോഗ്യത ഉൾപ്പെടെ സമഗ്രമായി പരിഷ്‌കരിക്കാൻ സർക്കാർ. കരടു റിപ്പോർട്ടിൽ അധ്യാപക-അനധ്യാപക സംഘടനകളുടെ അഭിപ്രായം തേടി. 22-നുള്ളിൽ ഇ-മെയിൽ മുഖേന മറുപടി നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

To advertise here,

ഏറെക്കാലമായുള്ള പരാതികൾക്കു പരിഹാരമായി സെക്കൻഡറി സ്‌കൂളിൽ ഒരു ലൈബ്രേറിയനെ നിയമിക്കും. എല്ലാ സ്‌കൂളിലും ഏതെങ്കിലുമൊരു സ്‌പെഷ്യലിസ്റ്റ് അധ്യാപകനെയും പുതുതായി നിയമിക്കും. നിലവിലുള്ളവർക്ക് എജുക്കേഷൻ ഇൻസ്ട്രക്ടർമാരെ നൈപുണികേന്ദ്രങ്ങളിലേക്കും മാറ്റും.

എല്ലാ സ്‌കൂളുകളുടെയും മേധാവി പ്രിൻസിപ്പലായിരിക്കുമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. എന്നാൽ, പ്രൈമറി, ലോവർ പ്രൈമറി സ്കൂൾ പ്രഥമാധ്യാപക തസ്തിക കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഹെഡ് ടീച്ചർ എന്നു നാമകരണം ചെയ്യണമെന്നാണ് സർക്കാർ നിർദേശം.

2030-ൽ ആറു വിഭാഗം അധ്യാപകർ

  സെക്കൻഡറി സ്‌കൂൾ ടീച്ചർ ഗ്രേഡ് ഒന്ന്

എട്ടുവർഷം സർവീസ്‌- ഗസറ്റഡ്

  സെക്കൻഡറി സ്‌കൂൾ ടീച്ചർ

എട്ടു മുതൽ 12 ക്ലാസ് വരെ പഠിപ്പിക്കേണ്ടവർ

  പ്രൈമറി സ്‌കൂൾ അധ്യാപകർ

അഞ്ചുമുതൽ ഏഴുവരെ ക്ലാസ്

  ലോവർ പ്രൈമറി അധ്യാപകർ

ഒന്നുമുതൽ നാലുവരെ

  പ്രീപ്രൈമറി സ്‌കൂൾ അധ്യാപകർ

സെക്കൻഡറി- 12-ാം ക്ലാസ് വരെ

ലോവർ സെക്കൻഡറി- പത്താം ക്ലാസ് വരെ

പ്രൈമറി- ആറുമുതൽ ഏഴ്/ എട്ടുവരെ

ലോവർ പ്രൈമറി- ഒന്നുമുതൽ നാല് / അഞ്ചുവരെ

ബിരുദം നിർബന്ധം

2030 മുതൽ അധ്യാപകർക്ക് പുതിയ യോഗ്യതാ മാനദണ്ഡം. നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കും. ലോവർ പ്രൈമറി അധ്യാപകർക്ക് ബിരുദവും ബി.എഡും യോഗ്യത, പ്രൈമറി അധ്യാപക തസ്‌തിക വിഷയാധിഷ്ഠിതമാക്കും. ഈ അധ്യാപകർക്കും ബിരുദം നിർബന്ധം. എട്ടുമുതൽ 12 വരെ സെക്കൻഡറി അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധം, ഭാഷാധ്യാപകർക്ക് ബിരുദമോ പി.ജി.യോ ഡിഎൽ.എഡ് അല്ലെങ്കിൽ ബി.എഡോ വേണം. വർക്ക് എജുക്കേഷൻ അധ്യാപകർ അതതു തൊഴിൽമേഖലയിലെ പി.ജി. നേടിയിരിക്കണം.