ന്യൂഡൽഹി: മാവേലിക്കരയിലും എറണാകുളത്തും ഉൾപ്പെടെ രാജ്യത്ത് പുതുതായി 23 സൈനിക് സ്കൂളുകൾക്ക് പ്രതിരോധമന്ത്രാലയം അനുമതിനൽകി. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ, എറണാകുളം ശ്രീശാരദാ വിദ്യാലയം എന്നീ സ്കൂളുകളാണ് സൈനിക് സ്കൂളുകളാക്കിമാറ്റുന്നത്.

To advertise here,

സ്വകാര്യ സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സംസ്ഥാന സർക്കാരുകളുടെയും സംയുക്ത പങ്കാളിത്തത്തിൽ 100 പുതിയ സൈനിക് സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്ന 33 സൈനിക് സ്കൂളുകൾക്ക് പുറമേയാണ് പങ്കാളിത്തപദ്ധതിയിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. ഇതോടെ ഇത്തരത്തിൽ സ്ഥാപിക്കുന്ന സ്കൂളുകളുടെ എണ്ണം 42 ആയി. കഴിഞ്ഞ ബജറ്റിലാണ് പുതിയ സൈനിക് സ്കൂളുകൾ സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്.