ന്യൂഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന സൈനിക സ്‌കൂളുകളിലേക്ക് രണ്ടുവിധത്തിലാകും പ്രവേശനം. മൊത്തം ഒഴിവിന്റെ 40 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ പാസാകുന്ന കുട്ടികളെ പരിഗണിക്കും.

To advertise here,

ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്‌കൂളിലെ വിദ്യാര്‍ഥികളെ ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. ആറാം ക്ലാസിലേക്ക് മാത്രമായിരിക്കും ഈ പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് https:/sainikschool.ncog.gov.in എന്ന വെബ്സൈറ്റ് കാണുക.

സ്വകാര്യ പങ്കാളിത്തത്തോടെ 100 സൈനികസ്‌കൂള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ രണ്ടുഘട്ടം പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ രണ്ടുസ്‌കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ എറണാകുളം ശ്രീ ശാരദാ വിദ്യാലയവും രണ്ടാംഘട്ടത്തില്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയവും.