ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഈയാഴ്ച നടത്തും. ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം കഴിഞ്ഞ ചൊവ്വാഴ്ച പൂർത്തിയായിരുന്നു. മെറിറ്റിൽ മിച്ചമുള്ളത് 24,432 സീറ്റാണ്. ഇതും അധികമായനുവദിക്കുന്ന 138 ബാച്ചിലെ 8,280 സീറ്റും ചേരുമ്പോൾ ആകെ സീറ്റ് 32,712 ആകും. ഇതാണ് രണ്ടാം അലോട്‌മെന്റിന് പരിഗണിക്കുക. ഇതോടെ അപേക്ഷകർക്കെല്ലാം പ്രവേശനം കിട്ടിയേക്കും.
ഹയർസെക്കൻഡറി സ്കൂളുകളിൽ വെള്ളിയാഴ്ച വരെ ചേർന്നത് 3,76,382 കുട്ടികളാണ്. ഇതിൽ 2,92,911 പേരും ഏകജാലകംവഴി മെറിറ്റിൽ പ്രവേശനം ലഭിച്ചവരാണ്. മറ്റു ക്വാട്ടകളിൽ പ്രവേശനം ലഭിച്ചവർ: മാനേജ്‌മെന്റ്- 21,388, കമ്യൂണിറ്റി- 35,130 അൺഎയ്ഡഡ്- 21,312, സ്‌പോർട്‌സ്- 4,719, മോഡൽ റസിഡൻഷ്യൽ സ്കൂൾ- 922, ആകെ- 3,76,382.
Content Highlights: plus one second supplementary allotment this week
Published: 14 Jul 2024, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented