കോട്ടയം: ഇൻഡ്യാ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർചിന്റെ സഹകരണത്തോടെ സെയിന്റ്‌ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്) ക്യാമ്പസിൽ ‘ദി ഫോർത്ത് സ്റ്റേറ്റ് – പ്ലാസ്മ എക്സിബിഷൻ’ സെപ്റ്റംബർ 15 മുതൽ 19 വരെ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന ഈ ശാസ്ത്രീയ പ്രദർശനം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്ലാസ്മയുടെ അത്ഭുതലോകത്തിലേക്ക് കൗതുകവും വിജ്ഞാനവുമാർന്ന അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഭൗതികശാസ്ത്രം, രസതന്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന മോഡലുകളും ലൈവ് ഡെമോൺസ്ട്രേഷനുകളും വെർച്വൽ റിയാലിറ്റി അനുഭവങ്ങളും മുഖേന ശാസ്ത്രത്തിന്റെ ആപ്ലിക്കേഷനുകൾ വിദ്യാർത്ഥികൾക്ക് കാണാൻ അവസരം ലഭിക്കും. പ്ലാസ്മയുടെ പെരുമാറ്റം, സൂപ്പർകണ്ടക്ടിവിറ്റി, മാഗ്നറ്റിക് ലെവിറ്റേഷൻ, ടോക്കാമാക് മോഡലുകൾ എന്നിവയും വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമാകും. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്റ്ററിന്റെ വെർച്വൽ റിയാലിറ്റി ഷോയും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. വിവിധ ശാസ്ത്രമേഖലകളിൽ പ്ലാസ്മയുടെ പ്രയോഗങ്ങൾ വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകവും ആശയ വ്യക്തതയും വളർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു..
പ്രദർശനം സൗജന്യമാണ്. കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും : Asst. Professor Arun Sebastian (98475 41290, arun.sebastian@saintgits.org)
Content Highlights: Fourth State of Matter: Plasma Exhibition at Saintgits College
Published: 12 Sept 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented