തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ ജിയോളജി വകുപ്പിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ കാര്യവട്ടം ക്യാമ്പസിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ച് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ എര്‍ത്ത് ആന്‍ഡ് പ്ലാനറ്റ് എക്‌സ്‌പോ എന്ന പേരില്‍ നടത്തുന്ന മെഗാ എക്‌സിബിഷന്‍ ആരംഭിച്ചു.
ഭൂശാസ്ത്രത്തെയും ബഹിരാകാശ ശാസ്ത്രത്തെയും പറ്റി വിദ്യര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ അറിവ് പകരുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളായ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സെന്‍ട്രല്‍ ഗ്രൗന്‍ഡ് വാട്ടര്‍ ബോര്‍ഡ്, ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈനിംഗ് ആന്‍ഡ് ജിയോളജി, സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഗ്രൗന്‍ഡ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ലാന്‍ഡ് യൂസ് ഡിപ്പാര്‍ട്ട്‌മെന്റ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും പങ്കാളികള്‍ ആകുന്നുണ്ട്.
ഈ എല്ലാ വകുപ്പുകളുടെയും പ്രദര്‍ശനങ്ങള്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാന്‍ കഴിയുന്ന ഈ പരിപാടിയില്‍ ധാരാളം വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഗ്രഹങ്ങളുടെ അന്തരീക്ഷ ഗവേഷണം, സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ എന്നിവയിലേക്കുള്ള ഇസ്രോയുടെ ദൗത്യ വിവരണങ്ങളും, അവയുടെ മോഡലുകളും ഉണ്ടാകും. കൂടാതെ വിവിധതരം പാറകള്‍, ധാതുക്കള്‍, ഫോസിലുകള്‍, ഭൂശാസ്ത്ര ദൃശ്യാവിഷ്‌കാരം, സജീവവും ആകര്‍ഷകവുമായ ഫോട്ടോ പ്രദര്‍ശനങ്ങൾ എന്നിവയാണ് അതില്‍ ചിലത്. ഭൂമിയുടെയും, സൗരയൂഥത്തിനുള്ളിലെ മറ്റ് ഗ്രഹങ്ങളുടെയും പരിണാമ യാത്ര മനസ്സിലാക്കാനും, അതിനപ്പുറമുളള ലോകത്തെക്കുറിച്ച് അറിയാനും ഈ പരിപാടി വഴിയൊരുക്കുന്നു.
Content Highlights: Earth and planet expo 2025 started in trivandrum
Published: 25 Sept 2025, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented