
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ പാലക്കാട് കോട്ടമൈതാനത്ത് ഒരുക്കിയ പന്തലും ദീപാലങ്കാരങ്ങളും
പാലക്കാട്: ശാസ്ത്രഭാവിയെക്കുറിച്ച് പുതുതലമുറയുടെ ചിന്തകൾ ഏതു ദിശയിലാണെന്നു വെളിപ്പെടുത്തുന്ന നാലു പകലുകൾക്ക് പാലക്കാട്ട് വെള്ളിയാഴ്ച തിരി തെളിയുന്നു. ഇനി ഇവിടെ ശാസ്ത്രചിന്തകളും അറിവുകളും മാറ്റുരയ്ക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പ്രധാനവേദിയായ ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. ശാസ്ത്രോത്സവം രജിസ്ട്രേഷൻ മോയൻ എച്ച്എസ്എസിൽ വെള്ളിയാഴ്ച രാവിലെ 10-ന് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യും.
8500 പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുക. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. എഴുന്നൂറോളം വ്യക്തിഗത ട്രോഫികളും നൂറോളം അഗ്രിഗേറ്റ് ട്രോഫികളും വിതരണത്തിനു തയ്യാറായി. കഴിഞ്ഞതവണ ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ലയായിരുന്നു ചാമ്പ്യന്മാർ.
കിരീടം തിരിച്ചുപിടിക്കാൻ പാലക്കാട്
സ്വന്തം മണ്ണിൽ നടക്കുന്ന ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട്. കോവിഡ് കാലത്തെ ഇടവേളയ്ക്കുശേഷം 2022-ൽ കൊച്ചിയിൽ നടന്ന ശാസ്ത്രോത്സവത്തിൽ പാലക്കാടായിരുന്നു ചാമ്പ്യന്മാർ.
എന്നാൽ, 2023-ൽ തിരുവനന്തപുരത്തുനടന്ന ശാസ്ത്രാത്സവത്തിൽ പാലക്കാടിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം ഓവറോൾ കിരീടം നേടി. എന്നാൽ, കഴിഞ്ഞതവണ അഞ്ചാമതായിരുന്നു പാലക്കാട്. 2016-ൽ ഷൊർണൂരിലാണ് പാലക്കാട്ട് അവസാനമായി മേള നടന്നത്.
Content Highlights: Witness the future of science! Palakkad hosts a vibrant Science Festival showcasing young minds` innovative ideas.
Published: 07 Nov 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented