കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

To advertise here,

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ ബിരുദപരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024-ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും ഉണ്ടാകും. അഭിരുചിപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷ ഓൺലൈനായിരിക്കും.

ഇന്റേൺഷിപ്പും പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.keralamediaacademy.org അവസാന തീയതി മേയ് 31. വിവരങ്ങൾക്ക്: 0484-2422275.