കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ് ടിയും 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസും അർഹരായി.
ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ.സിക്കും സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ് ലഭിച്ചു. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയൻ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വർത്തമാനവും സൂരജ് രേഖപ്പെടുത്തും.
മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ.ആർ. അജയൻ, മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്റ്റന്റ് ഡോ.രശ്മി. ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പി.ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്റ്റ് ഹണി ആർ.കെ, ദേശാഭിമാനി കാസർഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റർ ദിൽഷാദ് എ.എം., മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവർക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
പൊതു ഗവേഷണ മേഖലയില്‍ അബ്ദുള്‍ നാസര്‍ എംഎ(റിപ്പോര്‍ട്ടര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) നൌഫിയ ടി.എസ് (ചീഫ് സബ് എഡിറ്റര്‍, ഹരിതകേരളം ന്യൂസ്), പ്രദീപ് എ(സബ് എഡിറ്റര്‍,ദേശാഭിമാനി, ഫസലു റഹ്‌മാന്‍ എ.എം. (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ഉന്മേഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റര്‍ 24), സഹദ് എ എ (റിപ്പോര്‍ട്ടര്‍, സാഹായ്‌ന കൈരളി), ഇജാസുല്‍ ഹക്ക് സി എച്ച് (സീനിയര്‍ വെബ് ജേണലിസ്റ്റ്, മീഡിയ വണ്‍), അനു എം (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), പി.സജിത്ത് കുമാര്‍ (സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം), റിച്ചാര്‍ഡ് ജോസഫ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക), ബൈജു എം.പി (സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), അനിത എസ് (സീനിയര്‍ സബ് എഡിറ്റര്‍,മാധ്യമം)എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.
മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.വി.മോഹൻ കുമാർ ഐ.എ.എസ്, ഡോ.പികെ രാജശേഖരൻ, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.
Content Highlights: Kerala Media Academy Announces 2024-25 Fellowships
Published: 25 Mar 2025, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented