സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മാർച്ച് മാസം തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് ഫെബ്രുവരി 20വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി.

To advertise here,

ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 വീതം സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുളള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽ മുഖേനേയോ, ഓൺലൈൻ ആയോ സമർപ്പിക്കാം. https://forms.gle/xiGdyxcwViUPoUTf6 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. ഫോൺ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30, വിശദവിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.