മാതാപിതാക്കള്‍ റിട്ടയേര്‍മെന്റ് തുകയുടെ 60 ശതമാനം മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി നീക്കി വെയ്ക്കുന്നുവെന്ന് ലിങ്ക്ഡ്ഇന്‍ പോസ്റ്റ്.കുടുംബങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന പോസ്റ്റ് എജിവിസിയുടെ ഫൗണ്ടറും മാനേജിങ് പാര്‍ട്ണറുമായ അവിരാല്‍ ഭട്ട്‌നഗര്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു. ഐഐടി ബോംബെയിലെ പൂര്‍വവിദ്യാര്‍ഥിയാണ് ഇദ്ദേഹം.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാക്കി.
ഭട്ട്‌നഗര്‍ പറയുന്നത് വിദ്യാഭ്യാസ ചിലവ് ഇനി കൈപിടിയിലൊതുങ്ങില്ലെന്നാണ്. ഇന്ത്യക്കാര്‍ റിട്ടയേര്‍മെന്റ് തുകയുടെ 60 ശതമാനത്തിലധികവും മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായിട്ടാണ് നീട്ടിവെയ്ക്കുന്നത്. നിരവധി കമന്റുകളാണ്. പോസ്റ്റിന് താഴെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിനോട് യോജിക്കുന്നുവെന്നാണ് ചിലരുടെ കമന്റ്. പലരും വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനോട് താത്പര്യപ്പെടുന്നുമെന്നാണ് കമന്റുകള്‍ പറയുന്നത്.
മറ്റുചിലരാകട്ടെ ലക്ഷങ്ങള്‍ കോച്ചിങ് ഫീ നല്‍കി പഠിക്കേണ്ട സ്ഥിതിയെ കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമായി കോച്ചിങ് സ്ഥാപനങ്ങളും സ്‌കൂളുകളും മാറുന്നു. സാമ്പത്തിക ആസൂത്രണം പോലും വക വെയ്ക്കാതെ കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കുന്ന കാരണമാണ് ചിലര്‍ തേടിയത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണിതെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.
Content Highlights: indians spend 60 % of retirement savings for foreign studies
Published: 21 Sept 2024, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented