പഠനഭാരംകൊണ്ട് സ്‌ട്രെസ് അനുഭവിപ്പിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ മിടുക്കികള്‍. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലാണ് ഈ മിടുക്കികള്‍ ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്.

ത്രൈവ് ത്രോവ് (TRIVE TROVE) എന്നാണ് ഈ ആപ്പിന്റെ പേര്. ഇതോടൊപ്പം ത്രൈവ് ബാന്‍ഡ് എന്നൊരു സ്മാര്‍ട് വാച്ചുമുണ്ട്. ആപ്പ് ഡൗണ്‍ലോഡ്‌ചെയ്ത് അതില്‍ പ്രവേശിച്ചാല്‍ നിങ്ങളുമായി ബന്ധപ്പെട്ട കുറേചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കണം. ഉടന്‍ തന്നെ ആപ്പ് നിങ്ങളെ വിശകലനംചെയ്ത് നിങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്കായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കിത്തരും. ജീവിതചര്യകള്‍, ഭക്ഷണക്രമം, പഠന സമയം അങ്ങനെ പലതും. ഇതനുസരിച്ച് ജീവിച്ചാല്‍ മാനസികപിരിമുറുക്കം ഉണ്ടാവില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇനി ത്രൈവ് ബാന്‍ഡ് എന്നൊരു സ്മാര്‍ട് വാച്ച് കൈയില്‍ കെട്ടിയാല്‍ നമ്മുടെ പള്‍സ്, സ്‌ട്രെസ് തുടങ്ങിയവ അളന്നുകൊണ്ടിരിക്കും. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ രക്ഷിതാക്കളുടെ മൊബൈലിലേക്ക് അലേര്‍ട്ട് പോകും. ഈ ആപ്പുവഴി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റ് തുടങ്ങിയവരോടും സംസാരിക്കാം.
Content Highlights: Unlock your best self with TRIVE TROVE! Get personalized schedules, manage stress, and monitor health with our app & smartwatch. Improve focus & well-being. Click to learn more!
Published: 04 Dec 2025, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented