ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കി ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) നടത്തുന്ന സീറ്റ് അലോക്കേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യില്‍ അഞ്ച് ബ്രാഞ്ചുകളില്‍ പ്രവേശനം നല്‍കുന്നു.
സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളില്‍ ഓരോന്നിലും 40 വീതം സീറ്റുകള്‍ ഉണ്ട്. എല്ലാ സീറ്റുകളും അഖിലേന്ത്യാ തലത്തിലാണ് നികത്തുന്നത്.
ജെ.ഇ.ഇ. മെയിന്‍ റാങ്ക് അടിസ്ഥാനമാക്കിയാണ് ജോസ അലോക്കേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.) എന്നിവയിലെ സീറ്റുകള്‍ നികത്തുന്നത്.
കോഴിക്കോട് എന്‍.ഐ.ടി.യില്‍ 1243 സീറ്റുകളാണ് ബി.ടെക്./ബി.ആര്‍ക്ക്. കോഴ്സുകള്‍ക്കായുള്ളത്. ഓരോ ബ്രാഞ്ചിലെയും 50 ശതമാനം സീറ്റുകള്‍ ഹോം സ്റ്റേറ്റ് ക്വാട്ടയിലും ബാക്കി 50 ശതമാനം അദര്‍ സ്റ്റേറ്റ് ക്വാട്ടയിലും നികത്തും.
ബ്രാഞ്ചുകളും ഹോം സ്റ്റേറ്റ് സീറ്റുകളുടെ എണ്ണവും: ബയോടെക്നോളജി (ഹോം സ്റ്റേറ്റ് സീറ്റുകള്‍ - 19), കെമിക്കല്‍ (58), സിവില്‍ (86), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (89), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (87), എന്‍ജിനിയറിങ് ഫിസിക്‌സ് (19), മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (15), മെക്കാനിക്കല്‍ (104), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് (86), പ്രൊഡക്ഷന്‍ (29), ആര്‍ക്കിടെക്ചര്‍ (30)
കോട്ടയം ഐ.ഐ.ഐ.ടി.യില്‍ എല്ലാ സീറ്റുകളും അഖിലേന്ത്യാ തലത്തിലാണ് നികത്തുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ - മൊത്തം സീറ്റ് 65, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് -229, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ്) - 65, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി) |- 65.
2022-ലെ പ്രവേശനത്തില്‍ വിവിധ റൗണ്ടുകളില്‍ ഓരോ സ്ഥാപനത്തിലും കാറ്റഗറിയിലും ബ്രാഞ്ചിലും അലോക്കേഷന്‍ ലഭിച്ച അവസാന റാങ്കുകള്‍ josaa.nic.in ല്‍ ലഭിക്കും.
Content Highlights: palakkad iit 200 seat vaccancy
Published: 26 Jun 2023, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented