കോഴിക്കോട്: ഓക്സ്ഫോർഡ് സ്‌കൂളിലെ കുട്ടികൾ രചിച്ച 115 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നോബൽ സമ്മാന ജേതാവും ഫ്രഞ്ച് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ദുഫ്ളോയാണ് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചത് . പിന്നീട് സ്‌കൂളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ പി സുരേന്ദ്രനും പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രഭാഷണം നടത്തി. ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സിൻ്റെ കേരളത്തിലെ അഡ്ജ്യുറിക്കേറ്ററായ സാം ജോർജ് സ്‌കൂളിൻ്റെ ഈ റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു .
ഓക്സ്ഫോർഡ് സ്‌കൂളിലെ പ്രിൻസിപ്പൽ ഡോ. അനസാണ് ഒരു വർഷം നീണ്ട ഈ പ്രവർത്തനത്തെ നയിച്ചത്. രണ്ടു ദിവസമായി ഓക്സ്ഫോർഡ് സ്‌കൂളിൽ ഓക്സ്ഫോർഡ് ക്രോണിക്കൾസ് എന്ന പേരിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ വിവിധ തരത്തിലുള്ള സാംസ്കാരിക സാഹിത്യ പരിപാടികളും നടന്നു.ജിഎസ് പ്രദീപ് , മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ എന്നിവരുടെ പരിപാടികളും സൂഫി സംഗീതജ്ഞനായ സമീർ ബിൻസിയുടെ ഖവാലിയും നടന്നു. കെ പി രാമനുണ്ണി , ബാബു പറശ്ശേരി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
Content Highlights: Oxford School 115 books Asia Book of Records Esther Duflo children`s literature book publishing
Published: 25 Jan 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented