രാജ്യത്തെ പ്രമുഖ ഡിസൈൻ പഠനകേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) 2027 അക്കാദമിക് വർഷത്തേക്കുള്ള പിഎച്ച്ഡി ഇൻ ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 1  ആണ്.

To advertise here,

പ്രധാന തീയതികൾ

  • അപേക്ഷാ തിരുത്തൽ സൗകര്യം : ഒക്ടോബർ 2 – 4, 2026

  • ഡോക്ടറൽ റിസർച്ച് ടെസ്റ്റ്: ഒക്ടോബർ 22, 2026

  • ഓൺലൈൻ പേഴ്‌സണൽ ഇൻ്റർവ്യൂ: നവംബർ 2 – 4, 2026

  • അവസാന തിരഞ്ഞെടുപ്പ് പട്ടിക: ഡിസംബർ 15, 2026

പഠനരീതിയും യോഗ്യതയും

ഫുൾടൈമായും പാർട്ട്‌ടൈമായും കോഴ്‌സ് പൂർത്തിയാക്കാം. 

  • ഫുൾടൈം: കാലാവധി 3 വർഷം (പരമാവധി 5 വർഷം വരെ നീട്ടാം). വിദ്യാർഥികൾ പൂർണ്ണസമയവും ക്യാമ്പസിൽ ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിസൈൻ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

  • പാർട്ട്‌ടൈം: കാലാവധി 5 വർഷം (പരമാവധി 7 വർഷം വരെ നീട്ടാം). കോഴ്‌സ്‌വർക്ക്, സെമിനാറുകൾ എന്നിവയ്ക്ക് മാത്രം നേരിട്ട് ഹാജരായാൽ മതിയാകും.

തിരഞ്ഞെടുപ്പ് പ്രക്രിയ

യോഗ്യതാ പരിശോധന, റിസർച്ച് പ്രൊപ്പോസൽ വിലയിരുത്തൽ, ഡോക്ടറൽ റിസർച്ച് ടെസ്റ്റ്, പേഴ്സണൽ ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ഗവേഷണ അഭിരുചി, നിരീക്ഷണ പാടവം, ന്യൂമറിക്കൽ എബിലിറ്റി, ഡിസൈൻ തിങ്കിങ്, പൊതുവിജ്ഞാനം എന്നിവ പരിശോധിക്കും. 15 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ളവരെ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർ വിദഗ്ധ പാനലിന് മുന്നിൽ റിസർച്ച് പ്രൊപ്പോസൽ അവതരിപ്പിക്കണം.

എൻ.ഐ.ഡി ഔദ്യോഗിക അഡ്മിഷൻ പോർട്ടലായ admissions.nid.edu വഴി അപേക്ഷിക്കാം.