നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ്-യുജി) 2025 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന അഖിലേന്ത്യാതല അലോട്‌മെന്റിന്റെ സമയക്രമം mcc.nic.in ൽ പ്രസിദ്ധപ്പെടുത്തി (യുജി മെഡിക്കൽ ലിങ്ക്).

To advertise here,

എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. അതിൽ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, എയിംസ്, ജിപ്മർ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകൾ തുടങ്ങിയവ ഉൾപ്പെടും. കൂടാതെ പ്രക്രിയയിൽ പങ്കെടുക്കുന്ന നഴ്‌സിങ് കോളേജുകളിലെ, ബിഎസ്‌സി നഴ്‌സിങ് പ്രോഗ്രാം സീറ്റുകളും അലോട്‌മെന്റിൽ ഉൾപ്പെടും.

സ്ഥാപനങ്ങളുടെ പട്ടിക, പ്രക്രിയ ആരംഭിക്കുമ്പേർ സൈറ്റിൽ ലഭ്യമാകും. അലോട്‌മെന്റ് നടപടിക്രമങ്ങൾ എംസിസി നീറ്റ് യുജി 2025 കൗൺസലിങ് ബ്രോഷർ പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാക്കിയിരിക്കും. കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.in ൽ രജിസ്‌ട്രേഷൻ നടത്തി നിശ്ചിത തുക (രജിസ്‌ട്രേഷൻ ഫീ, സെക്യൂരിറ്റി ഡിപ്പോസിറ്റ്) അടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം.

നാലു റൗണ്ടുകൾ

കൗൺസലിങ് പ്രക്രിയയിൽ സ്‌ട്രേ വേക്കൻസി റൗണ്ട് ഉൾപ്പെടെ നാലു റൗണ്ട് അലോട്‌മെന്റുകൾ ഉണ്ടാകും. ആദ്യറൗണ്ടിലേക്ക്‌ ജൂലായ് 21 മുതൽ 28-ന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടത്താം. തുക അടയ്ക്കാനുള്ള സൗകര്യം 28-ന് വൈകീട്ട് മൂന്നുവരെ ലഭിക്കും.

രജിസ്‌ട്രേഷൻ നടത്തി തുക അടച്ച ശേഷം, ചോയ്‌സ് ഫില്ലിങ്‌ സൗകര്യം 22 മുതൽ 28-ന് രാത്രി 11.55 വരെ ലഭിക്കും. ചോയ്‌സ് ലോക്കിങ് സൗകര്യം 28-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ ഉണ്ടാകും.

• ആദ്യ അലോട്്മെന്റ് ഫലം 31-ന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് ഓഗസ്റ്റ് ഒന്നു മുതൽ ആറ് വരെ അവസരമുണ്ടാകും

• രണ്ടാംറൗണ്ട് നടപടികൾ 12-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 18-ന് ഉച്ചയ്ക്ക് 12 വരെ; തുക അടയ്ക്കൽ - 18-ന് വൈകീട്ട് മൂന്നുവരെ. ചോയ്‌സ് ഫില്ലിങ്‌- 13 മുതൽ 18-ന് രാത്രി 11.55 വരെ, ലോക്കിങ് - 18-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ.

• രണ്ടാം അലോട്‌മെന്റ് ഫലം 21-ന്; റിപ്പോർട്ടിങ് സൗകര്യം 22 മുതൽ 29 വരെ

• റൗണ്ട് മൂന്ന് അലോട്‌മെന്റ് നടപടികൾ സെപ്‌റ്റംബർ മൂന്നിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) എട്ടുവരെ, ചോയ്‌സ് ഫില്ലിങ്് - മൂന്നുമുതൽ എട്ടുവരെ. ലോക്കിങ്‌ സൗകര്യം-എട്ടിന്, സീറ്റ് അലോട്‌മെന്റ് ഫലം - 11-ന്. റിപ്പോർട്ടിങ് 12മുതൽ 18വരെ

• ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 22-ന് തുടങ്ങും. 24-ന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ, വൈകീട്ട് ആറ് വരെ പേമെന്റ്; ചോയ്‌സ് ഫില്ലിങ് 22 മുതൽ 25-ന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം 24-ന് രാത്രി എട്ടുമുതൽ 25-ന് രാവിലെ എട്ടുവരെ. ഫലം 27-ന് പ്രഖ്യാപിക്കും. 27 മുതൽ ഒക്ടോബർ മൂന്നുവരെയുള്ള കാലയളവിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്‌മെന്റ്

സംസ്ഥാനതല അലോട്‌മെന്റ് നടപടികൾ ജൂലായ് 30 മുതൽ ആയിരിക്കും. സംസ്ഥാനങ്ങളിലും സ്‌ട്രേ വേക്കൻസി റൗണ്ട് ഉൾപ്പെടെ നാലുറൗണ്ട് അലോട്‌മെന്റുകൾ ഉണ്ടാകും.

• ആദ്യ അലോട്‌മെന്റ് നടപടികൾ ജൂലായ് 30മുതൽ ഓഗസ്റ്റ് ആറുവരെയുള്ള കാലയളവിലായിരിക്കും. പ്രവേശനം ഓഗസ്റ്റ് 12-നകം നേടണം

• രണ്ടാംറൗണ്ട് അലോട്‌മെന്റ് നടപടികൾ ഓഗസ്റ്റ് 19 മുതൽ 29 വരെയായിരിക്കും. രണ്ടാം അലോട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ നാലിനകം നേടണം

• ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങും

• മൂന്നാംറൗണ്ട് അലോട്‌മെന്റ് നടപടികൾ സെപ്റ്റംബർ ഒൻപത് മുതൽ 18 വരെയായിരിക്കും. മൂന്നാം അലോട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 23-നകം നേടണം

• സംസ്ഥാന സ്‌ട്രേ വേക്കൻസി: 25 മുതൽ 29 വരെ, പ്രവേശനം-ഒക്ടോബർ മൂന്നിനകം.

സംസ്ഥാന സമയക്രമവും എംസിസി വെബ്‌സൈറ്റിൽ ഉണ്ട്