ന്യൂഡല്‍ഹി: ഇന്ന് (ജൂണ്‍ 23) നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി. പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നീറ്റ് യു.ജി, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിലാണ് നീറ്റ് പി.ജി. പരീക്ഷ മാറ്റിവെക്കുന്നത്. 

To advertise here,

നീറ്റ് യു.ജി., നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂണ്‍ 25-നും 27-നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍. യു.ജി.സി.-നെറ്റ് പരീക്ഷയും മാറ്റിവെച്ചിരുന്നു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.