എംഡിഎസ് കോഴ്സുകളിലെ 2025-26-ലെ പ്രവേശനത്തിനായി നാഷണൽ ബോർഡ്‌ ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നടത്തിയ 2025-ലെ നീറ്റ് എംഡിഎസ് പ്രകാരം കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള അർഹതാ പെർസന്റൈൽ കട്ട് ഓഫ് സ്കോർ താഴ്‌ത്തി. എല്ലാ വിഭാഗങ്ങളുടെയും യോഗ്യതാ കട്ട് ഓഫ് സ്കോർ 19.863 പെർസന്റൈൽ വെച്ചാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം താഴ്‌ത്തിയത്. അതനുസരിച്ച് വിവിധ വിഭാഗങ്ങളുടെ കൗൺസലിങ് അർഹതയ്ക്കുള്ള പുതിയ കട്ട് ഓഫ് യോഗ്യതാ പെർസന്റൈൽ, സ്കോർ എന്നിവ:

To advertise here,

• ജനറൽ കാറ്റഗറി (യുആർ/ഇഡബ്ല്യുഎസ്) -30.137 പെർസന്റൈൽ (960-ൽ 197 സ്കോർ)

• ജനറൽ പിഡബ്ല്യുഡി -25.137 (960-ൽ 182)

• പട്ടിക/ഒബിസി വിഭാഗക്കാർ (ഈ വിഭാഗങ്ങളിലെ പിഡബ്ല്യുഡി വിഭാഗക്കാർ ഉൾപ്പെടെ) -20.137 (960-ൽ 168)

നേരത്തേ ഇവ യഥാക്രമം 50-ാം, 45-ാം, 40-ാം പെർസന്റൈൽ ആയിരുന്നു. സ്കോറുകൾ (960-ൽ), യഥാക്രമം 261, 244, 227 എന്നിങ്ങനെയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നീറ്റ് എംഡിഎസ് 2025 ഇൻഫർമേഷൻ ബുള്ളറ്റിൻ ഈ ഭേദഗതിയോടെ പരിഗണിക്കണം. യോഗ്യതാ പെർസന്റൈൽ താഴ്ത്തിയെങ്കിലും നീറ്റ് എംഡിഎസ് റാങ്കിൽ മാറ്റമൊന്നുമില്ല.

ഈ മാറ്റത്തെത്തുടർന്ന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന എംഡിഎസ് കൗൺസലിങ്ങുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ mcc.nic.in സന്ദർശിക്കണം. വിവരങ്ങൾക്ക്: natboard.edu.in