കോട്ടയം: നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിൽ സർവകലാശാല മാറി പഠിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായി എംജി സർവകലാശാലയിൽ നിലവിൽവന്നു.

To advertise here,

സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലും സ്വയംഭരണസ്ഥാപനങ്ങളിലും പഠിക്കുന്നവർക്ക് മൂന്നാം മേജർ സ്വിച്ചിങ്ങിന്റെ ഭാഗമായി എംജി സർവകലാശാലയിലേക്ക് മാറാം. ഇങ്ങനെ മാറിവരുന്ന വിദ്യാർഥികൾക്ക് എംജിയിൽ അഫിലിയേറ്റ് ചെയ്ത സ്വയംഭരണ കോളേജുകൾ അല്ലാത്ത ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലെ നാലുവർഷ ഓണേഴ്‌സ് ബിരുദപ്രോഗ്രാമുകളിൽ മൂന്നാം സെമസ്റ്ററിൽ പഠിക്കാം. ഇതിന് അപേക്ഷ നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം ജൂലായ് 19 വരെ തുടരും. cap.mgu.ac.in മുഖേനയാണ് അപേക്ഷിക്കേണ്ടത്.