എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പുനര്‍മൂല്യനിര്‍ണയത്തില്‍ ഗ്രേഡ് മാറിയ സന്തോഷം പങ്കുവെച്ച് സിനിമാതാരം മീനാക്ഷി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു മീനാക്ഷിയുടെ ഗ്രേഡ്. ഫിസിക്‌സില്‍ ലഭിച്ച ബിപ്ലസ് ഗ്രേഡാണ് റീവാല്വേഷനിലൂടെ എഗ്രേഡായത്. ഇതോടെ മീനാക്ഷിയുടെ മാര്‍ക്ക്‌ലിസ്റ്റില്‍ 9 എപ്ലസും ഒരു എ ഗ്രേഡുമായി 

To advertise here,

ഞാന്‍ 'ബി' പോസിറ്റീവായിരുന്നതുകൊണ്ട്  എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ  എന്നാണ് പുനര്‍മൂല്യനിര്‍ണയഫലം പങ്കുവെച്ച് മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചത്. കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മീനാക്ഷി. അനൂപ്-രമ്യ ദമ്പതിമാരുടെ മകളാണ്. സിനിമയില്‍ മീനാക്ഷി എന്നറിയപ്പെടുന്നെങ്കിലും ശരിയായ പേര് അനുനയ അനൂപ് എന്നാണ്.