സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നതപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) നൽകുന്ന ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്റ്റീമിന് (2026) ഇപ്പോൾ അപേക്ഷിക്കാം. 13,440 സ്കോളർഷിപ്പുകളാണ് ഈ വർഷം നൽകുന്നത്.

To advertise here,

രണ്ട് വിഭാഗങ്ങളായാണ് സ്കോളർഷിപ്പ് നൽകുന്നത്. പ്ലസ്‌ടു അല്ലെങ്കിൽ ഡിപ്ലോമയ്ക്ക് ശേഷമുള്ള ജനറൽ സ്റ്റോളർഷിപ്പാണ് ഒന്നാമത്തേത്. പത്താം ക്ലാസ് അല്ലെങ്കിൽ ഡിപ്ലോമയ്ക്ക് ശേഷമുള്ള സ്പെഷ്യൽ സ്കോളർഷിപ്പാണ് മറ്റൊന്ന്.

കോളേജ്/സർവകലാശാലകളിൽ പഠിക്കുന്നവർക്കും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്/ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്റ്റിൽ ടെക്നിക്കൽ, വൊക്കേഷണൽ കോഴ്‌സുകൾ പഠിക്കുന്നവർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ചെയ്യുന്നവർക്കും സ്ലോളർഷിപ്പിന്റെ ഭാഗമാകാം.

മെറിറ്റിൻ്റെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്.

കോഴ്സുകൾ

മെഡിസിൻ, എൻജിനിയറിങ്, മറ്റതെങ്കിലും കിഷയങ്ങളിൽ മേഖലയിലെ ഡിപ്ലോമ കോഴ്സു‌കൾ. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ. സർക്കാർ അംഗീകൃത കോളേജുകൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ എൻ.സി.വി.ടി. അംഗീകാരമുള്ള വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐ.ടി.ഐ.) എന്നിവ നടത്തുന്ന വൊക്കേഷണൽ കോഴ്‌സുകളും സ്റ്റോളർഷിപ്പ് പരിധിയിൽപ്പെടും.

13,440 സ്കോളർഷിപ്പ്

എൽ.ഐ.സിയുടെ 112ഡിവിഷണൽ ഓഫീസുകളിൽ നിന്നായി 120 വീതം വിദ്യാർഥികളെ തിരഞ്ഞെടുക്കും. 13,440 പേർക്കാണ് ഈ വർഷം അവസരം. 80 ജനറൽ സ്റ്റോളർഷിപ്പും (40 ആൺകുട്ടിക ളും 40 പെൺകുട്ടികളും), 40 സ്പെഷ്യൽ സ്റ്റോളർഷിപ്പുകളുമാണ് (20 ആൺകുട്ടികളും 20 പെൺകുട്ടികളും) നൽകുക.

ജനറൽ സ്കോളർഷിപ്പ്

സ്കോളർഷിപ്പ് തുക

*മെഡിസിൻ പഠനം നടത്തുന്നവർക്ക് (എം.ബി.ബി.എസ്, ബി.എ.എം.എസ്. ബി.എച്ച്. എം.എസ്, ബി.ഡി.എസ്) 50,000 രൂപ വർഷം ലഭിക്കും. 25,000 രൂപ രണ്ട് ഇൻസ്റ്റാൾമെൻ്റായി പ്രതിവർഷം നൽകും.

*എൻജിനിയറിങ് കോഴ്‌സ് ചെയ്യുന്നവർക്ക് (ബി.ഇ. ബി.ടെക്, ബി.ആർക്) വർഷം 40,000 രൂപ ലഭിക്കും. 20,000 രൂപ രണ്ട് ഇൻസ്റ്റാൾമെന്റായി പ്രതിവർഷം നൽകും.

*ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, ഡിപ്ലോമ, വൊക്കേഷണൽ/ ഐ.ടി.ഐ/ തത്തുല്യ കോഴ്സുകൾ പഠിക്കുന്നവർക്ക് പഠനകാലയളവിൽ വർഷം 20,000 രൂപ ലഭിക്കും. 10,000 രൂപ രണ്ട് ഇൻസ്റ്റാൾമെൻ്റായി പ്രതിവർഷം നൽകും.

യോഗ്യത

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ പത്താം ക്ലാസ്/തത്തുല്യ വിജയം. (2023-24/2024-25/ 25/2025-26 അക്കാദമിക് വർഷം ജയിച്ചിരിക്കണം).

മെഡിസിൻ (എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്), എൻജിനിയറിങ്( ബി.ടെക്, ബി.ആർക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇൻ്റഗ്രേറ്റഡ് കോഴ്സ്, ഡിപ്ലോമ, സർക്കാർ അംഗീകൃത കോളേജുകൾ, സ്ഥാപനങ്ങൾ/വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐ.ടി ഐ.) നടത്തുന്ന വൊക്കേഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് 2026-27 അക്കാദമിക് വർഷത്തിൽ ഒന്നാം വർഷം പ്രവേശനം നേടിയിരിക്കണം.

കുടുംബവാർഷിക വരുമാനം 4,50,000 രൂപ കവിയരുത്.

സ്പെഷ്യൽ സ്കോളർഷിപ്പ്

സ്കോളർഷിപ്പ് തുക

പ്രതിവർഷം 15,000 രൂപ (ഓരോ വർഷവും രണ്ട് ഗഡുക്കളായി 7500 + രൂപ നൽകും).

യോഗ്യത

60 ശതമാനം അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ പ്ലസ്ടു/തത്തുല്യം (2023-24/2024-25/2025-26 അക്കാദമിക വർഷം ജയിച്ചിരിക്കണം). പത്താംക്ലാസ്സിന് ശേഷം ഇൻ്റർമീഡിയറ്റ്/പ്ലസ്‌ടു പാറ്റേൺ/ വൊക്കേഷണൽ ഡിപ്ലോമ (ഗവൺമെൻ്റ് അംഗീകൃത കോളേജ്/സ്ഥാപനങ്ങൾ/ഐ. ടി.ഐ.) കോഴ്‌സുകൾക്ക് 2026-27 അക്കാദമിക് വർഷത്തിൽ ഒന്നാംവർഷം പ്രവേശനം നേടിയിരിക്കണം.

മറ്റ് മാനദണ്ഡങ്ങൾ

* പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിന് സ്റ്റോളർഷിപ്പ് ലഭിക്കില്ല.

*നിലവിൽ മറ്റേതെങ്കിലും ട്രസ്റ്റ്/സ്ഥാപനങ്ങളുടെ സ്റ്റോളർഷിപ്പ് ലഭിക്കുന്നവർക്ക് അർഹതയുണ്ടാകില്ല.

*ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷം എൻജിനിയറിങ് പ്രവേശനം നേടിയവർക്കും ഡിപ്ലോമയ്ക്കുശേഷം ഒന്നാംവർഷം എൻജിനിയറിങ് പ്രവേശനം (റഗുലർ) നേടിയവർക്കും അപേക്ഷിക്കാം. ഇവർക്ക് ഡിപ്ലോമയ്ക്ക് 60 ശതമാനം തത്തുല്യ ഗ്രേഡുണ്ടായിരിക്കണം.

*കറസ്പോണ്ടൻസ്/ പാർട്ട് ടൈം/ ഓപ്പൺ സർവകലാശാലകൾ വഴി പഠനം നടത്തുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

* സ്റ്റോളർഷിപ്പ് തുടരണമെങ്കിൽ ഓരോ സെമസ്റ്ററിലും നിശ്ചിത മാർക്ക് നേടിയിരിക്കണം.

അപേക്ഷ

എൽ.ഐ.സിയുടെ വെബ്സൈറ്റിലുള്ള ലിങ്ക് (licindia.in/web/guest/golden-jubilee-foundation) വഴി ഓൺലൈനായി അപേക്ഷിക്കണം.

അവസാന തീയതി: സെപ്റ്റംബർ 30.