പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനങ്ങള്‍ക്ക് നീറ്റ്-പിജി 2025 അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന അലോട്‌മെന്റുകളുടെ സമയക്രമം വീണ്ടും പുതുക്കി പ്രസിദ്ധീകരിച്ചു.
ആദ്യ റൗണ്ട് അലോട്‌മെന്റ് ഫലം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് അലോട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ ഒന്നിനകം പ്രവേശനം നേടണം. രണ്ടാംറൗണ്ട് നടപടികള്‍ അഞ്ചിന് തുടങ്ങും. പുതിയ രജിസ്‌ട്രേഷന്‍ (ബാധകമെങ്കില്‍) ഒന്‍പതിന് ഉച്ചയ്ക്ക് 12 വരെ. ഫീസ് അടയ്ക്കല്‍ ഒന്‍പതിന് വൈകീട്ട് മൂന്നുവരെ. ചോയ്‌സ് ഫില്ലിങ് ആറുമുതല്‍ ഒന്‍പതിന് രാത്രി 11.55 വരെ. ലോക്കിങ് ഒന്‍പതിന് വൈകീട്ട് നാലുമുതല്‍ അന്നുരാത്രി 11.55 വരെ.
രണ്ടാം റൗണ്ട് അലോട്‌മെന്റ് ഫലം 12-ന്. സ്ഥാപന റിപ്പോര്‍ട്ടിങ്/ജോയനിങ്: 13 മുതല്‍ 21 വരെ. മൂന്നാംറൗണ്ട് അലോട്‌മെന്റ് നടപടികള്‍ 26-ന് തുടങ്ങും. രജിസ്‌ട്രേഷന്‍/തുക അടയ്ക്കല്‍ (ബാധകമെങ്കില്‍) 30 വരെ. ചോയ്‌സ് ഫില്ലിങ് 27 മുതല്‍ 30 വരെ. ലോക്കിങ് സൗകര്യം 30-ന്. സീറ്റ് അലോട്‌മെന്റ് ഫലം ജനുവരി രണ്ടിന്. റിപ്പോര്‍ട്ടിങ് മൂന്നുമുതല്‍ 11 വരെ.
ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ട്
നടപടികള്‍ ജനുവരി 15-ന് തുടങ്ങും. 18 വരെ രജിസ്‌ട്രേഷന്‍/പേമെന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ. 18-ന് ലോക്കിങ് സൗകര്യം. അലോട്‌മെന്റ് ഫലം 21-ന് പ്രഖ്യാപിക്കും. 22-നും 31-നും ഇടയില്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് നടത്തണം.
സംസ്ഥാന അലോട്‌മെന്റുകള്‍
സംസ്ഥാന കൗണ്‍സലിങ് പുതുക്കിയ സമയക്രമവും പ്രസിദ്ധീകരിച്ചു. ആദ്യ റൗണ്ട് നടപടികള്‍ ഡിസംബര്‍ ഒന്നുവരെ. ആദ്യ റൗണ്ട് പ്രവേശനം ഏഴിനകം. രണ്ടാംറൗണ്ട് നടപടികള്‍ 10 മുതല്‍ 21 വരെ. രണ്ടാംറൗണ്ട് പ്രവേശനം 28-നകം. മൂന്നാംറൗണ്ട് 31 മുതല്‍ ജനുവരി 11 വരെ. പ്രവേശനം 17-നകം.
സംസ്ഥാന സ്‌ട്രേ വേക്കന്‍സി റൗണ്ട്
21 മുതല്‍ 24 വരെ. പ്രവേശനം 31-നകം. അക്കാദമിക് സെഷന്‍ ഡിസംബര്‍ 22-ന് തുടങ്ങും.
എംസിസി/സ്റ്റേറ്റ് കൗണ്‍സലിങ് സമയക്രമങ്ങള്‍ mcc.nic.in ല്‍ ലഭിക്കും. നവംബര്‍ 27-ന് പ്രസിദ്ധീകരിച്ച ഭേദഗതിചെയ്ത പിജി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും ഇതില്‍ ലഭ്യമാണ്.
Content Highlights: Get the latest MCC NEET PG 2025 counselling schedule, dates for all rounds (Round 1, 2, 3, Stray Vacancy), and state counselling updates.
Published: 28 Nov 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented