തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിൽ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽനിന്നു ലഭിച്ച പരാതികൾ പരിഹരിച്ചശേഷമാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

To advertise here,

അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കേണ്ട ഫീസ് ഓൺലൈൻ പേയ്‌മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഒടുക്കിയശേഷം അലോട്മെന്റ് ലഭിച്ച കോളേജുകളിൽ 30 മുതൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലുവരെ പ്രവേശനം നേടാം.