ചെന്നൈ: മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എംഎ (റഗുലർ കോഴ്‌സ്), സർട്ടിഫിക്കറ്റ് കോഴ്‌സ് (മലയാളം മാതൃഭാഷയല്ലാത്തവർക്ക്) എന്നിവയിൽ ചേരാം. www.unom.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

To advertise here,

പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന ക്യാംപസ്, ചെന്നൈ- 600005 എന്ന വിലാസത്തിൽ ജൂലായ് ഏഴിനകം ലഭിച്ചിരിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7358436948, 6379856875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.