ന്യൂഡൽഹി:  LGBTQIA+ കുട്ടികളും കൗമാരക്കാരും ഏറ്റവും കൂടുതൽ വിവേചനവും ഭീഷണിയും നേരിടുന്നത് സ്വന്തം വീടുകളിലും സ്കൂളുകളിലും സമീപ പ്രദേശങ്ങളിലുമാണെന്ന് സർവേ. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബ്രിഡ്ജ്' എന്ന സംഘടന നടത്തിയ സർവേ റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്ന്.

To advertise here,

900-ത്തില്‍ അധികം LGBTQ+ വിദ്യാർഥികൾ സർവേയുടെ ഭാഗമായിരുന്നു.  സർവേ പ്രകാരം 12-നും 15-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് ഏറ്റവു അധികം അധിക്ഷേപങ്ങള്‍ നേരിടുന്നത്. 

പഠനം നിർത്താൻ നിർബന്ധിതരാകുന്നു

നിരവധി വിദ്യാർഥികൾ പഠനം നിർത്താൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് വിദ്യാഭ്യാസം, ജോലി, വരുമാന സുരക്ഷിതത്വം എന്നിവ നഷ്ടപ്പെടുത്തുന്നുവെന്ന് 'ബ്രിഡ്ജ്' സ്ഥാപക ഡയറക്ടർ പൃഥ്വിരാജ് നാഥ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

"2018-ലെ സ്വവർഗ്ഗരതിയുടെ നിയമപരമായ സാധുത, 2014-ലെ NALSA വിധി, 2019-ലെ ട്രാൻസ്‌ജെൻഡർ സംരക്ഷണ നിയമം എന്നിവയ്ക്ക് ശേഷവും LGBTQ+ വ്യക്തികൾ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ജോലിസ്ഥലങ്ങൾ, പൊതുജീവിതം എന്നിവിടങ്ങളിൽ വ്യവസ്ഥാപിതമായ മാറ്റിനിർത്തൽ നേരിടുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു.