ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കൊല്‍ക്കത്ത നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (കാറ്റ്) 2024 വെള്ളിയാഴ്ച ( സെപ്റ്റംബർ 20 ) കൂടി അപേക്ഷിക്കാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. മുന്‍പ് കാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 20 വരെ നീട്ടിയിരുന്നു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ അഞ്ചിന് പുറത്തുവിടും. നവംബര്‍ 24-ന് 170 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. വിശദവിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക: https://iimcat.ac.in
കാറ്റ് 2024-ന് എങ്ങനെ അപേക്ഷിക്കാം?
1) യൂസര്‍ ഐ.ഡിയും പാസ്‌വേഡും ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യുക
2) ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യുക
3) അപ്ലിക്കേഷന്‍ ഫോം സമര്‍പ്പിച്ച ശേഷം ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുക
4) രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ഒടിപി ഉപയോഗിച്ച് വേരിഫൈ ചെയ്യും
5) ഒടിപി വേരിഫൈ ആയാല്‍ യൂസര്‍ ഐ.ഡിയും പാസ് വേഡും രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും അയച്ച് കിട്ടും.
Content Highlights: last date to apply for cat 2024 exam
Published: 20 Sept 2024, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented