കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് രജിസ്‌ട്രേഷന്‍(CAT) തകൃതിയായി നടന്നു കൊണ്ടിരിക്കുയാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റിനായുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഈ വര്‍ഷം ഐഐഐം കൊല്‍ക്കത്തയാണ് CAT നടത്തുന്നത്. നവംബര്‍ 24നാണ് പരീക്ഷ. NIRF റാങ്കിങ് 2023 പ്രകാരമുള്ള ഉന്നത നിലവാരത്തിലുള്ള മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിചയപ്പെടാം.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരു
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കല്‍ക്കട്ട
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലക്കനൗ
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മുംബൈ
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്ദോര്‍
- XLRI- സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബോംബൈ
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റായ്പൂര്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റോഹ്ത്തക്ക്
- മാനേജ്‌മെന്റ് ഡെവല്പ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗുരുഗ്രാം
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഖരഗ്പൂര്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മദ്രാസ്
ജനറല്‍ വിഭാഗത്തിന് 2500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സംവരണവിഭാഗങ്ങള്‍ക്ക് 1250 രൂപയാണ് അപേക്ഷ ഫീസ്. ബിരുദമാണ് യോഗ്യത.50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ സിജിപിഎ നേടണം. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. നവംബര്‍ 5ന് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും.
Content Highlights: CAT 2024 Registration Ongoing
Published: 03 Aug 2024, 03:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented