കാറ്റ് 2024(CAT 2024 ) രജിസ്‌ട്രേഷന്‍ തീയതി നീട്ടി, സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

To advertise here,

അപേക്ഷ ഫീസ്; എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 1250 രൂപയാണ് ഫീസ്. ബാക്കിയുള്ള വിഭാഗങ്ങള്‍ക്ക് 2500 രൂപയാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ സിജിപിഎ(എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക്).അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം

നവംബര്‍ 5ന് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് പരീക്ഷ. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സന്ദര്‍ശിക്കാം: https://iimcat.ac.in