കെടെറ്റ് ഡിസംബർ സെഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. ജനുവരി ഏഴ് വരെ ആയിരുന്നു ആദ്യം തീയതി നീട്ടിനൽകിയത്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പല തവണ ശ്രമിച്ചപ്പോഴാണ് പലർക്കും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചത്.
ഫെബ്രുവരി 21- നും 23- നുമാണ് പരീക്ഷ നടത്തുക. കെടെറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.
Content Highlights: Last chance to apply for the KTET December session exam! Applications now accepted until January 12th. Don`t miss out.
Published: 09 Jan 2026, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented