കേരളത്തിലെയും ദേശീയതലത്തിലെയും എംബിഎ പ്രവേശനത്തിന് തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷകൾ ഒരേദിവസം നടത്തുന്നു. കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (കെ-മാറ്റ്) ദേശീയതലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റു(സി-മാറ്റ്)മാണ് ജനുവരി 25-ന് നടത്തുന്നത്.
രണ്ടുപരീക്ഷയും ഒരേദിവസം വരുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. പരീക്ഷാതീയതികൾ തമ്മിലുള്ള ഈ കൂട്ടിമുട്ടൽ അർഹമായ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും, അതിനാൽ ഏതെങ്കിലുമൊരു പരീക്ഷയുടെ തീയതി മാറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
2026 അധ്യയനവർഷത്തെ പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന കെ-മാറ്റ് സെഷൻ-1 പരീക്ഷയുടെ തീയതി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സി-മാറ്റ് പരീക്ഷ 180 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായി ദേശീയതലത്തിൽ അന്നേദിവസംതന്നെ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാജില്ലകളിലും കെ-മാറ്റ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ദേശീയപരീക്ഷയായ സി-മാറ്റിന് ഹാജരാകേണ്ട വിദ്യാർഥികൾക്ക് രണ്ടുംകൂടി ഒരേദിവസം എഴുതുക അസാധ്യമാണ്. കേരളത്തിലെ എംബിഎ പ്രവേശനംനേടാനുള്ള യോഗ്യതകളിലൊന്നാണ് കെ-മാറ്റ് സ്‌കോർ. ദേശീയതലത്തിലുള്ള പ്രവേശനത്തിനാണ് സി-മാറ്റ്.
Content Highlights: MBA aspirants are troubled as KMAT and CMAT exams are scheduled on the same day. Students and parents urge authorities to reschedule one exam.
Published: 25 Dec 2025, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented