കോഴിക്കോട്: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.എസ്.സി. മാത്തമാറ്റിക്സ്, എം.ടെക്. കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ പ്രഖ്യാപിച്ചു.

To advertise here,

എം.എസ്.സി. മാത്തമാറ്റിക്സ് പ്രവേശനത്തിനായി ഓഗസ്റ്റ് ഏഴിന് രാവിലെ ഒൻപതിന് മാത്ത്സ് ഡിപ്പാർട്ട്മെന്റിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയോ 6.5/10 സി.ജി.പി.എ.യോടെയോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇതിനായി ജെ.എ.എം. സ്കോർ നിർബന്ധമില്ല.

എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 8:30-ന് ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ നടക്കും. ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ സിസ്റ്റം, പവർ സിസ്റ്റംസ്, ഇൻഡസ്ട്രിയൽ പവർ ആൻഡ് ഓട്ടോമേഷൻ, ഹൈ വോൾട്ടേജ് ആൻഡ് റിന്യൂവബിൾ എനർജി എൻജിനിയറിങ്, ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ് എന്നീ സ്പെഷ്യലൈസേഷനുകളിലാണ് പ്രവേശനം ലഭിക്കുക.

താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നിർദിഷ്ട സമയത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in സന്ദർശിക്കാം.