
കാസർകോട്: പഠനാവശ്യങ്ങൾക്കുള്ള ചെലവ് കണ്ടെത്താൻ അവധിദിവസങ്ങളിൽ ജോലിക്ക് പോകുന്ന നിരവധി വിദ്യാർഥികളുണ്ട്. എന്നാൽ കുട്ടികൾക്ക് അവരുടെ കലാലയത്തിൽ അങ്ങനെയൊരവസരം ലഭിച്ചാലോ. പഠനച്ചെലവുകൾ വർധിക്കുമ്പോൾ വിദ്യാർഥികൾക്ക് വീട്ടുകാരോട് കൈനീട്ടാതെ വരുമാനമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് കേരള കേന്ദ്രസർവകലാശാല. ‘ഏൺ വൈൽ യു ലേൺ’ പദ്ധതിയിലൂടെ പഠനവിഷയങ്ങൾക്ക് പുറമേ അവർക്കിഷ്ടമുള്ള തൊഴിൽ പഠിക്കാനും വരുമാനം കണ്ടെത്താനുമാണ് വഴിയൊരുങ്ങുന്നത്.
കാമ്പസ് ലൈബ്രറി, മെസ് തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ ജോലിക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. മണിക്കൂറുകൾ കണക്കാക്കി വേതനം നൽകും. ലൈബ്രേറിയൻമാരെ സഹായിക്കുകയും ആവശ്യക്കാർക്ക് പുസ്തകങ്ങൾ എടുത്ത് നൽകുകയും അടുക്കിവെക്കലുമൊക്കെയാണ് ലൈബ്രറിയിലെ ജോലി. നിലവിൽ ഹോസ്റ്റൽ മെസ് നടത്തുന്നത് വിദ്യാർഥികളാണ്. എല്ലാവരുടെയും ഭക്ഷണകാര്യങ്ങളൊക്കെ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ ചുമതലക്കാരായ വിദ്യാർഥികൾക്ക് ഏറെസമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ അവർക്കത് വരുമാനമാക്കി മാറ്റാം.
40 പേരെയാണ് ഇപ്പോൾ തൊഴിലിന് തിരഞ്ഞെടുത്തത്. പഠനത്തെ ബാധിക്കാതെ ക്ലാസുകൾക്ക് ശേഷമുള്ള സമയമാണ് ഇതിനായി നീക്കിവെക്കുന്നത്. വിദ്യാർഥികളുടെ താത്പര്യവും കഴിവുകളും മനസ്സിലാക്കി അതിന് അനുയോജ്യമായ മേഖലയിലാണ് ജോലി നൽകുന്നത്. ഇതിനായി സർവകലാശാല വിവരശേഖരണം നടത്തിയിരുന്നു.
ലക്ഷ്യം വിദ്യാർഥി ശാക്തീകരണം
സാമ്പത്തികം നൽകുന്നതിനൊപ്പം വിദ്യാർഥികളിൽ സാഹോദര്യമനോഭാവവും ഉത്തരവാദിത്വബോധവും നേതൃഗുണവും വളർത്തിയെടുക്കാൻ പദ്ധതിയിലൂടെ സാധിക്കും. സർവകലാശാലയുടെ ഭരണനിർവഹണത്തിൽ വിദ്യാർഥികളും ഭാഗഭാക്കാകുകയാണ്. വിദ്യാർഥി ശാക്തീകരണമാണ് വികസിത് ഭാരതിന്റെ അടിസ്ഥാനം. സ്വയംപര്യാപ്തരായ വിദ്യാർഥികളെന്നത് അത്മനിർഭർ ഭാരതിന്റെ സത്തയും. സർവകലാശാലയിലുള്ള വിദ്യാർഥികളുടെ എല്ലാ കഴിവുകൾക്കും ഇടം നൽകുന്ന വേദി യായി പദ്ധതി മാറും
-പ്രൊഫ. സിദ്ദു പി. അൽഗുർ, വൈസ് ചാൻസലർ
Content Highlights: Kerala Central University`s `Earn While You Learn` program empowers students.
Published: 04 Dec 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented