ദുബായ്: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിൽ നൂറു ശതമാനം വിജയം. പത്താംക്ലാസിൽ പഠിച്ചിരുന്ന 631 വിദ്യാർഥികളും വിജയിച്ചു. 143 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

To advertise here,

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി പരീക്ഷ നടത്തിയിരുന്നില്ല. കഴിഞ്ഞ പരീക്ഷകളിലെ മാർക്കും ഇന്റേണൽ അസ്സസ്മെന്റും വഴിയായിരുന്നു മൂല്യ നിർണയം. യുഎഇയിലെ ഏഴ് സ്കൂളുകളിലായി 631 വിദ്യാർഥികളാണ് കേരള സിലബസിൽ എസ്എസ്എൽസിക്ക് പഠിച്ചിരുന്നത്. 

ദുബായ് നിംസിൽ 99 കുട്ടികൾ ഉണ്ടായിരുന്നതിൽ 33 പേർക്കും എ പ്ലസ് ലഭിച്ചു. ഗൾഫ് മോഡൽ സ്കൂളിലെ 120 കുട്ടികളിൽ അഞ്ചു പേർക്കും അബുദാബിയിലെ മോഡൽ സ്കൂളിൽ 185 പ്രിൽ 58 പേർക്കും ഫുൾ എപ്ലസ് ലഭിച്ചു. 50 കുട്ടികളുണ്ടായിരുന്ന ഷാർജ നിംസിൽ 19 പേർ എ പ്ലസ് നേടി. റാസൽ ഖൈമ ഇന്ത്യൻ സ്കൂളിൽ 49-ൽ ഓന്ന്, ഫുജൈറ ഇന്ത്യൻ സ്കൂളിൽ 91-ൽ 18, ഉമ്മുൽഖുവെയ്ൻ ഇംഗ്ലീഷ് സ്കൂളിൽ 37-ൽ ഒമ്പത് എന്നിങ്ങനെയാണ് ഫുൾ എപ്ലസ് നേടിയവർ.

പുനർ മൂല്യനിർണയം ഇല്ലാത്തതിനാൽ മാർക്ക് കുറഞ്ഞവർക്ക് സേ പരീക്ഷ എഴുതാം. എന്നാൽ ഇത് ആദ്യ അറ്റംപ്റ്റായി പരിഗണിക്കും. കുട്ടികളുടെ എണ്ണവും വിഷങ്ങളും അറിഞ്ഞ ശേഷമായിരിക്കും പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിക്കുക. ഇത്തരത്തിലുള്ള നടപടികളെല്ലാം ജൂൺ അവസാനത്തോടെ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.