തിരുവനന്തപുരം : എസ്.എസ്.എൽ.സി. പരീക്ഷാസർട്ടിഫിക്കറ്റ് തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുമൊക്കെ പരീക്ഷാഭവൻ കാലതാമസം വരുത്തുന്നത് നേരിൽക്കണ്ടു ബോധ്യപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീൻ. വ്യാപകമായി പരാതി ലഭിച്ച പശ്ചാത്തലത്തിലായിരുന്നു പരീക്ഷാഭവനിൽ മന്ത്രിയുടെ മിന്നൽപ്പരിശോധന.
പ്രശ്നങ്ങളെക്കുറിച്ച് അധികൃതരുമായി ചർച്ച നടത്തിയ അദ്ദേഹം, അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ നിർദേശിച്ചു. അപേക്ഷകർ വരിനിന്നു സമയം കളയുന്നത് ഒഴിവാക്കാൻ, കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ പരീക്ഷാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
റിസപ്ഷനിൽ ഫോൺ എടുക്കുന്നതു മുതൽ വീഴ്ച തുടങ്ങുന്നതായി മന്ത്രി നേരിൽക്കണ്ടു മനസ്സിലാക്കി. ഇതു പരിഹരിക്കാൻ റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽഫോൺ സൗകര്യം ഉറപ്പാക്കും. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ രണ്ടും മൂന്നും മാസം താമസമുണ്ടാവുന്നതായി ബോധ്യമായി. ഡ്യൂപ്ലിക്കേറ്റിലെ വിവരം സ്കൂളുകളിൽപ്പോയി തിരുത്തി തിരിച്ചുവരാനുള്ള കാലതാമസമാണ് വീഴ്ചയ്ക്കു കാരണമെന്നാണ് പരീക്ഷാഭവൻ ജീവനക്കാരുടെ വിശദീകരണം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കി, സമയബദ്ധമായി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കാലാനുസൃതമായ മാറ്റംകൊണ്ടു വരാൻ മന്ത്രി നിർദേശിച്ചു. അതിനായി പരീക്ഷാഭവന് 60 ലാപ്ടോപ്പുകളും അനുവദിച്ചു.
Content Highlights: Minister N. Shamsudeen conducted a surprise inspection at Pareeksha Bhavan due to widespread complaints. Ordered officials to issue corrected and duplicate SSLC certificates within 15 days. 60 laptops were sanctioned to streamline the process and avoid delays. Mobile phones will be provided at the reception and to superintendents to improve communication.
Published: 14 Aug 2026, 05:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented