തിരുവനന്തപുരം: സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോൾ കോടതിയെ സമീപിച്ച് ഫണ്ട് നേടി തമിഴ്‌നാടിന്റെ നിയമപോരാട്ടം. സമഗ്രശിക്ഷാ കേരളയ്ക്കുള്ള (എസ്എസ്‌കെ) 1500 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചതിന്റെ പേരിലാണ് പിഎംശ്രീ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വാദിക്കുന്നത്. ഈമാസം ആദ്യമാണ് സുപ്രീംകോടതിയുടെ ഇടപെടലിൽ കേന്ദ്രസർക്കാർ തമിഴ്നാടിന് സമഗ്രശിക്ഷാ ഫണ്ടനുവദിച്ചത്. എന്നാൽ, കേരളം ഇതുവരെ നിയമവഴി തേടിയിട്ടില്ല.
സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സ്വകാര്യവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള (ആർടിഇ) 25 ശതമാനം വിദ്യാർഥിപ്രവേശനം തമിഴ്നാട് നിർത്തിവെച്ചിരുന്നു. പ്രശ്നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടർന്ന്, രണ്ട് അധ്യയനവർഷങ്ങളിലായി ആർടിഇ ഘടകത്തിൽ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.
എസ്എസ്‌കെ ഫണ്ട് തടഞ്ഞതിൽ കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിൽ ആലോചന വന്നിരുന്നെങ്കിലും അതു സമയം പാഴാക്കലാണെന്നുപറഞ്ഞ് ഉദ്യോഗസ്ഥതലത്തിൽ എതിർപ്പുയർന്നെന്നാണ് വിവരം.
2023-24ൽ എസ്എസ്‌കെ ഫണ്ട് തടഞ്ഞപ്പോൾ പിഎംശ്രീ നടപ്പാക്കാമെന്ന് കേരളം കത്തയച്ചിരുന്നു.
എന്നാൽ, ധാരണാപത്രം ഒപ്പിടാത്തതിന്റെപേരിൽ കേന്ദ്രം പണം നൽകാതെ പിന്മാറി. പിഎംശ്രീ നടപ്പാക്കാത്തതിനാലാണ് എസ്എസ്‌കെയ്ക്കു ഫണ്ട് നൽകാത്തതെന്ന് കേന്ദ്രം ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും സർക്കാരിനുമുന്നിൽ സാധ്യതകളുണ്ട്.
Content Highlights: Tamil Nadu`s successful legal fight for SSK funds and the implications for the PM SHRI scheme in Kerala.
Published: 22 Oct 2025, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented