തിരുവനന്തപുരം: ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന ദിനത്തിൽ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥികളുടെ മലയാളം രണ്ടാം പേപ്പർ പരീക്ഷ ഒടുവിൽ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ ഒന്നിന് നടക്കും.
നേരത്തെ, ഓഗസ്റ്റ് 20-ന് ഉച്ചയ്ക്കുശേഷം നടത്താൻ തീരുമാനിച്ചിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷ, 8, 9, 10 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയത്ത് വരുന്നത് ഒഴിവാക്കാനായി വിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 21-ലേക്ക് പുനഃക്രമീകരിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും ഓണാഘോഷ പരിപാടികൾ നടത്താനിരിക്കുന്നത്. ആഘോഷദിനത്തിൽ പരീക്ഷ നടത്തുന്നത് കുട്ടികൾക്കും അധ്യാപകർക്കും പ്രതിസന്ധിയുണ്ടാക്കുമെന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
Content Highlights: Following widespread protests over holding an exam on the day of school Onam celebrations, the Kerala General Education Department has postponed the Class 8 Malayalam Paper 2 exam to September 1.
Published: 15 Aug 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented