തിരുവനന്തപുരം: ഹയർസെക്കൻഡറി സ്കൂൾ അധ്യയനസമയം പരിഷ്കരിക്കാൻ ആലോചന. പീരിയഡ് മുക്കാൽമണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കയച്ച കത്തിലാണ് ഇതുസംബന്ധിച്ച സൂചന. സ്കൂൾ ഏകീകരണം പൂർത്തിയാക്കുന്നതിനു മുന്നോടിയായുള്ള തസ്തികനിർണയംകൂടി കണക്കിലെടുത്താണ് നീക്കം.
സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ മുക്കാൽ മണിക്കൂർ പോരെന്നാണ് അധ്യയനസമയം കൂട്ടാനുള്ള ഒരു വാദം. കോളേജുകളിൽ ഒരു മണിക്കൂറാണ്.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പണിപ്പുരയിലാണ് എസ്സിഇആർടി. പീരിയഡിന്റെ കാര്യത്തിൽ ധാരണയായാൽ പുതിയ പാഠ്യപദ്ധതി പൂർത്തിയാവുന്ന മുറയ്ക്ക് അധ്യയനസമയം മാറാനാണ് സാധ്യത.
വിദ്യാർഥികളുടെ ഏറ്റക്കുറച്ചിലിനെത്തുടർന്ന് വിവിധ ജില്ലയിലേക്ക് മാറ്റിയിട്ടുള്ള ബാച്ചുകളിൽ അധികതസ്തിക സൃഷ്ടിക്കുന്നതിനുപകരം, പുനർവിന്യാസം നടത്താനുള്ള സാധ്യത തേടുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് പീരിയഡിന്റെ ദൈർഘ്യം ഒരു മണിക്കൂറാക്കാനും സീനിയർ അധ്യാപകനാവാൻ ആഴ്ചയിൽ 15 മണിക്കൂർ ജോലിസമയം നിഷ്കർഷിക്കാനുമുള്ള നിർദേശം.
മണിക്കൂർ അടിസ്ഥാനത്തിലുള്ള പീരിയഡ് നിർണയം നിലവിലെ തസ്തികകളെ ബാധിക്കുമെന്നാണ് അധ്യാപകസംഘടനകളുടെ ആശങ്ക. നിലവിൽ പീരിയഡ് കണക്കാക്കിയാണ് തസ്തികനിർണയം. ഇനിയത് മണിക്കൂർ അടിസ്ഥാനത്തിലാവും. ഇതോടെ, ഒട്ടേറെ സീനിയർ അധ്യാപകർ ജൂനിയറാവും. അവരെ പുനർവിന്യസിക്കാനാണ് സർക്കാർതന്ത്രമെന്നാണ് വിമർശനം.
Content Highlights: Kerala`s Higher Secondary schools may see revised class timings.
Published: 03 Nov 2025, 08:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented