തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർസെക്കൻഡറി പൊതുപരീക്ഷയിൽ രണ്ടുവെള്ളിയാഴ്ചകളിലെ പരീക്ഷാസമയം മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി. ഈ ദിവസങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കുശേഷം രണ്ടിന് ആരംഭിച്ച് 4.45-ന് അവസാനിക്കും. ബാക്കി ദിവസങ്ങളിലെ പരീക്ഷകൾ 1.30-ന് ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കുറുക്കോളി മൊയ്തീന്റെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് മൂന്നുമുതൽ 26 വരെയും ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറുമുതൽ 29 വരെയുമാണ് നടക്കുക. രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാംവർഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾക്കൊപ്പം നടത്തുന്നുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷകളും ഒൻപതാംക്ലാസ് വരെയുള്ള പരീക്ഷകളും രാവിലെയായതിനാൽ ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെയാക്കാനാവില്ല. മാർച്ചിൽ പരീക്ഷ അവസാനിക്കാതിരുന്നാൽ വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കും. അതിനാൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.
Content Highlights: Kerala Higher Secondary Exam 2024 Schedule
Published: 12 Feb 2025, 07:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented