തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി ആര്. ബിന്ദു നിയമസഭയില്‍ പറഞ്ഞു.
ജെന്‍സി എന്നുവിളിക്കുന്ന തലമുറ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു നടുവിലാണ് പിറന്നുവീഴുന്നത്. മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും മാറ്റിവെച്ച് അവര്‍ക്ക് മുന്നോട്ടുപോകാനാകില്ല. എന്‍ട്രന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ മറ്റു പരീക്ഷകളും മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ പ്രിന്‍സിപ്പല്‍മാരുടെ താത്കാലിക ചുമതല വഹിച്ചിരുന്നവരും യോഗ്യതയുള്ളവരാണ്. അതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്നും മന്ത്രി പറഞ്ഞു. പി.പി. സുമോദ്, ദലീമ, കെ.എം. സച്ചിന്‍ദേവ്, വി.കെ. പ്രശാന്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.
Content Highlights: Kerala Minister R. Bindu announces that degree and postgraduate exams are progressing towards online mode.
Published: 30 Sept 2025, 07:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented