തിരുവനന്തപുരം: സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതു വിലക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കുലർ.
വിഷയം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറപ്പെടുവിച്ച സർക്കുലർ ഓർമ്മിപ്പിച്ചു. പിഎസ്സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ കേന്ദ്രങ്ങൾ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും ഈ സ്ഥാപനങ്ങൾക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതുമൊക്കെ അച്ചടക്കലംഘനമാണ്.
ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി അധ്യാപകർ കൂട്ടുനിൽക്കാൻ പാടില്ല. അധ്യാപകർ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ അച്ചടക്ക നടപടിയെടുക്കണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.
Content Highlights: Kerala government reiterates ban on private tuitions for government and aided school teachers
Published: 14 Aug 2025, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented