തിരുവനന്തപുരം: എൻജിനിയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിൽ ഈവർഷംമുതൽ ചെലവേറും. ബിടെക് കോഴ്‌സിനുള്ള വാർഷിക ഫീസ് 33 ശതമാനംവരെ കൂട്ടാനാണ് ഫീസ് റെഗുലേറ്ററി സമിതിയുടെ ശുപാർശ.മാനേജ്‌മെന്റ് സീറ്റിന് ട്യൂഷൻ ഫീസായി 99,000 രൂപയും സ്പെഷ്യൽ ഫീസായി 25,000 രൂപയും ഈടാക്കാനാണ് ഇപ്പോഴുള്ള വ്യവസ്ഥ. ട്യൂഷൻ ഫീസ് 33 ശതമാനം കൂട്ടിയാൽ വാർഷിക ഫീസ് 1.31 ലക്ഷം രൂപയാവും.
മാനേജ്‌മെന്റുകൾ സമ്മർദംചെലുത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുവർഷമായതിനാൽ മെറിറ്റ് സീറ്റുകളിൽ ഫീസ് കൂട്ടാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. കീം പരീക്ഷാഫലം പ്രഖ്യാപിച്ച് ആറുദിവസമായിട്ടും ഫീസ് നിർണയിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ പ്രവേശന നടപടികൾ തുടങ്ങാനായിട്ടില്ല.കേരള സെൽഫ് ഫിനാൻസിങ് എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനാണ് ഫീസ് വർധന ആവശ്യപ്പെട്ടത്.
ഓരോവർഷവും ഫീസ് അഞ്ചുശതമാനംവരെ കൂട്ടാമെന്ന 2019-ലെ ഉത്തരവ് നടപ്പാവുന്നില്ലെന്നും പത്തുവർഷമായി സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ ഫീസ് വർധനവില്ലെന്നുമാണ് അസോസിയേഷന്റെ പരാതി. തുടർന്ന്, സർക്കാരിന് വിട്ടുനൽകാറുള്ള 50 ശതമാനം മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലുമായി 60 ശതമാനം ഫീസ് വർധന അസോസിയേഷൻ ആവശ്യപ്പെട്ടു.
മെറിറ്റ് സീറ്റിൽ ഫീസ് കൂട്ടില്ലെന്നുവ്യക്തമാക്കിയ സർക്കാർ മാനേജ്‌മെന്റ് ഫീസ് പരിഷ്കരിക്കാൻ ഫീസ് റെഗുലേറ്ററി സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്ത് ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം ഉത്തരവിറക്കും.
Content Highlights: Kerala Engineering College Fees Hike: 33% Increase
Published: 08 Jul 2025, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented