കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ പരീക്ഷകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച രാവിലെ തീരുമാനമാകും. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശുപാർശനൽകിയിരുന്നു.
മാർച്ച് അഞ്ചിനാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ് തിയതികളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിവെക്കാനാണിപ്പോൾ ആലോചിക്കുന്നത്.
ഒൻപത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക പരീക്ഷപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും.
യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
Content Highlights: Postponement of Kerala SSLC & Plus Two exams in the Gulf is under consideration., The reason is the escalating military tension in the Middle East involving the US, Israel, and Iran.
Published: 02 Mar 2026, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented