ജാമിയ മിലിയ ഇസ്ലാമിയയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബര്‍ 7 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 17 മുതല്‍ 27 വരെയാണ് രേഖ പരിശോധന. ഇതിനായുള്ള അറിയിപ്പ് അപേക്ഷാര്‍ത്ഥികള്‍ക്ക് ഇമെയില്‍ വഴി ലഭിക്കും.

To advertise here,

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രോസ്പക്റ്റസ് വിശദമായി വായിക്കമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്. ബിഎഡ് നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. എം.ബി.എ. പരീക്ഷ സെപ്റ്റംബര്‍ 22ലേക്കാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.

പ്രവേശനപരീക്ഷയുടെ ഒരാഴ്ച് മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. ഓപ്പണ്‍, വിദൂരവിദ്യാഭ്യാസ മാതൃകയിലാണ് കരിക്കുലം .വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://jmi.ac.in/