ന്യൂഡൽഹി: സർവകലാശാല പരീക്ഷാ നിയമങ്ങളിൽ സുപ്രധാന ഭേദഗതി വരുത്തി ജാമിയ മില്ലിയ ഇസ്ലാമിയ. അവസാന വർഷ/അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഇനിമുതൽ തങ്ങളുടെ ബാക്ക്ലോഗ് പേപ്പറുകൾ (മുൻവർഷങ്ങളിൽ ജയിക്കാനാക്ക വിഷയങ്ങൾ) എഴുതിയെടുക്കാൻ അടുത്ത റെഗുലർ പരീക്ഷാ സൈക്കിൾ വരെ കാത്തിരിക്കേണ്ടതില്ല. പകരം നേരിട്ട് കമ്പാർട്ട്മെന്റ് പരീക്ഷകൾ എഴുതാൻ സർവകലാശാല അനുമതി നൽകി.
യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ 'ഓർഡിനൻസ്-15'ൽ വരുത്തിയ ഭേദഗതിയിലൂടെയാണ്തീരുമാനം അംഗീകരിച്ചത്.
പ്രധാന വിവരങ്ങൾ:
-
നേരിട്ടുള്ള കമ്പാർട്ട്മെന്റ് പരീക്ഷ: ആനുവൽ സിസ്റ്റത്തിലോ സെമസ്റ്റർ സിസ്റ്റത്തിലോ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക്, മുൻ വർഷങ്ങളിലെ പരീക്ഷകളിൽ ഏതെങ്കിലും ബാക്ക്ലോഗ് ഉണ്ടെങ്കിൽ, അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുപിന്നാലെ നടത്തുന്ന കമ്പാർട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കാം. ഇത് വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ ബിരുദം പൂർത്തിയാക്കാൻ സഹായകരമാകും.
-
റീ-ഇവാലുവേഷൻ ഒഴിവാക്കാം: ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച് അവസാന വർഷ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയത്തിന് നൽകുന്നതിന് പകരം നേരിട്ട് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതാൻ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
-
ആർക്കൊക്കെയാണ് ഇളവ്? യൂണിവേഴ്സിറ്റിയിലെ റഗുലർ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ സൗകര്യം. വിദൂരവിദ്യാഭ്യാസം (വഴി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കില്ല.
-
പരീക്ഷാ തീയതികൾ: കമ്പാർട്ട്മെന്റ് പരീക്ഷയുടെ തീയതികൾ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് പിന്നീട് പ്രത്യേകമായി അറിയിക്കും.
മറ്റ് വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള നിയമങ്ങൾ തന്നെയായിരിക്കും ബാധകം. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം അവർക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്.
Content Highlights: Jamia Millia Islamia has amended its university exam rules through an update to 'Ordinance-15', allowing final-year regular students to clear their backlog papers through immediate compartment exams instead of waiting for the next regular exam cycle.
Published: 12 Jul 2026, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented